വാഷിംഗ്ടൺ: ലോകസിനിമാപ്രേമികൾ കാത്തിരിക്കുന്ന തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ഇനി രണ്ട് നാളുകൾ മാത്രം. മാർച്ച് 12-നാണ് ഫലപ്രഖ്യാപനം. ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുള്ള വർഷമാണിത്. രാജമൗലിയുടെ ആർആർആർ നിരവധി വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്.
ഒറിജിനൽ സോംഗ്’ വിഭാഗത്തിൽ ആർആർആർ-ലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ആദ്യ 5-ലെ പട്ടികയിലുണ്ട്. ചന്ദ്രബോസിന്റെ രചനയിൽ എം എം കീരവാണി രചിച്ച നാട്ടു നാട് ഈ വിഭാഗത്തിൽ ഓസ്കാർ നേടാനുള്ള സാധ്യത ഏറെയാണ്.
കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്കര് നേടിയ ബ്രിട്ടീഷ് നടന് റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ് വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യൻ സമയം രാവിലെ 8.30-നാണ് പരിപാടി. ലോസ് ആഞ്ജലിസ് ഒവേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങ് ലോകത്തെ 200 പ്രദേശങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
Comments