കോട്ടയം: ജനകീയ പ്രതിരോധ യാത്രയിലെ പൊതുപരിപാടിക്കിടെ ഇറങ്ങിപോകാൻ തുടങ്ങിയവരോട് തിരികെ ഇരിക്കാൻ ആവശ്യപ്പെട്ട് ശാസിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോട്ടയം പാമ്പാടിയിയിലാണ് സംഭവം. പ്രസംഗത്തിനിടെയിൽ ഇറങ്ങി പോകാൻ ശ്രമിച്ചവരോടാണ് എം.വി ഗോവിന്ദൻ തിരികെയിരിക്കാൻ ആവശ്യപ്പെട്ടത്. പൊതുപരിപാടിയിൽ ജനങ്ങൾ കുറയുന്നതിൽ വിറളി പിടിച്ചാണ് ഗോവിന്ദന്റെ പ്രതികരണം.
പല ദിവസങ്ങളിലും യോഗങ്ങളിൽ ആളുകുറവായിരുന്നു. കഴിഞ്ഞ ദിവസം ജനകീയ പ്രതിരോധത്തിൽ ആളില്ലാത്തതിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യോഗത്തെ പൊളിക്കാനാണ് ചിലരുടെ ശ്രമം എന്നാണ് ഗോവിന്ദന്റ് പ്രചരണം. യോഗം നടത്തണമെന്നല്ല മറിച്ച് അതെങ്ങനെ പൊളിക്കാമെന്നാണ് ചിലർ ഗവേഷണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നീട് പുറത്ത് പോകണ്ടവർക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments