ഭുവനേശ്വർ : പ്രജനനത്തിനായി ഒലിവ് റിഡ്ലി കടലാമകൾ കൂട്ടത്തോടെ ഒഡീഷയുടെ തീരത്തേക്ക്. മുട്ടയിടാനായി ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം കടലാമകളാണ് എത്തിച്ചേർന്നത്. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ കടൽ തീരത്താണ് കടലാമകൾ എത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമുദ്ര ഉരഗ ഇനമാണ് ഒലിവ് റിഡ്ലി കടലാമകൾ. കഴിഞ്ഞ ദിവസം ഒഡീഷയിലെ ഗഹിർമാത കടൽ തീരത്താണ് റിഡ്ലി കടലാമകൾ മുട്ടയിടാനായി എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചത്. അധികൃതരുടെ കണക്കനുസരിച്ച് 2,14,058 ആമകൾ മുട്ടിയിട്ടരുന്നു അതിനു ശേഷം 88,605 ആമകൾ എത്തിയിരുന്നു.
കഴിഞ്ഞ വർഷം അഞ്ച് ലക്ഷത്തിലധികം കടലാമകളാണ് ഒഡീഷ തീരത്ത് മുട്ടയിടാനായി എത്തിയിരുന്നത്.എന്നാൽ ഈ വർഷം ഇരട്ടിയിലധികം കടലാമകൾ എത്തുമെന്ന് ഗഹിർമാത ഫോറസറ്റ് റേഞ്ച് ഓഫീസർ ബിചിത്രന്ദ
ബെഹ്റ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ ഗഹിർമാത കടൽത്തീരത്ത് റിഡ്ലി കടലാമകളുടെ വൻ വർധനവാണ് അധികാരികൾ പ്രതീക്ഷിക്കുന്നത്. ഈ കടലാമകൾ സാധാരണയായി 120 മുതൽ 150 മുട്ടകൾ ഇടുകയും ശേഷം കടലിലേക്ക് മടങ്ങുകയും ചെയ്യും. മുട്ടകൾ 45-60 ദിവസങ്ങൾക്കുള്ളിൽ വിരിഞ്ഞു വരുമെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം കടലിലേക്ക് മടങ്ങുന്ന കുഞ്ഞുങ്ങളിൽ ആയിരത്തിൽ ഒരെണ്ണം മാത്രമേ പ്രായപൂർത്തിയാകൂ.
ഒഡീഷയിലെ തന്നെ മറ്റൊരു തീരമായ ഗഞ്ചം ജില്ലയിലെ റുഷികുല്യ തീരത്തും കടലാമകൾ പ്രജനനത്തിനായി എത്തിച്ചേരാറുണ്ട്. ഇവിടെ ഈ വർഷം ഫെബ്രുവരി 23 മുതൽ എട്ട് ദിവസങ്ങൾക്കുള്ളിൽ 6.37 ലക്ഷത്തിലധികം ഒലിവ് റിഡ്ലി കടലാമകൾ കൂട്ടത്തോടെ കൂടുണ്ടാക്കാൻ എത്തിയതായി കണക്കാക്കിയിട്ടുണ്ട്.
Comments