പിസി ജോർജ് ഇഡി ഓഫീസിൽ ; സ്വർണക്കടത്ത്-ലൈഫ് മിഷൻ കേസുകളിലെ നിരവധി തെളിവുകൾ നൽകും

Published by
Janam Web Desk

കൊച്ചി : കൊച്ചിയിലെ ഇ ഡി ഓഫീസിൽ ജനപക്ഷം പാർട്ടി നേതാവും പൂഞ്ഞാർ മുൻ എം എൽ എയുമായ പി സി ജോർജ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ നിരവധി തെളിവുകൾ കെെയ്യിൽ ഉണ്ടെന്നും അത് കൈമാറാനാണ് വന്നതെന്നും പി സി ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇ ഡി ആവശ്യപ്പെട്ടതു പ്രകാരമാണ് നേരിട്ട് എത്തി തെളിവുകൾ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ പിൻവലിച്ച് കേരളം വിട്ടു പോകാൻ തയ്യാറായാൽ 30 കോടി രൂപ നൽകാമെന്ന് ബിസിനസ്സുകാരനായ വിജേഷ് പിള്ള പറഞ്ഞുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. ഇയാൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനുമായുള്ള ബന്ധവും കേരളം ചർച്ച ചെയ്യുകയാണ്. ആരോപണങ്ങൾ ഉന്നയിക്കുന്ന സ്വപ്നയ്‌ക്കെതിരെ എന്തുകൊണ്ടാണ് സർക്കാർ കേസ് കൊടുക്കാത്തതെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി.സി ജോർജ്ജ് ചോദിച്ചു. വിജേഷിന് എം.വി ​ഗോവിന്ദനുമായി ബന്ധമുണ്ടെന്നും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നും പിസി ജോർജ് പറഞ്ഞു.

‘വിജേഷ് പിള്ള ഒരു ഫ്രോഡാണ്. നാണയ വിനിമയ ഇടപാടിൽ കൃത്രിമം കാണിച്ച കേസിൽ പ്രതിയാണ്. എം.വി ഗോവിന്ദനുമായി ഇയാൾക്ക് ബന്ധമുണ്ട്. ഓരോ ദിസവും സ്വപ്‌നയുടെ വെളിപ്പെടുത്തൽ വരുമ്പോൾ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കാതിരിക്കാൻ സാധ്യമല്ല. ഓരോ ദിവസവും കഴിയുമ്പോഴും അവർ തെളിവുകളോടെ ഓരോന്ന് പുറത്തു വിടുകയാണ്. സ്വപ്‌ന പറയുന്നത് കള്ളമാണെങ്കിൽ എന്തുകൊണ്ടാണ് പിണറായി വിജയനും എം.വി ഗോവിന്ദനും സ്വപ്‌നയ്‌ക്കെതിരെ കേസ് കൊടുക്കാൻ മടിക്കുന്നത്. സ്വപനയുടെ ആരോപണങ്ങളിൽ ഏതെങ്കിലും തെറ്റാന്ന് തെളിയിക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിഞ്ഞോ’.പിസി ജോർജ്.

Share
Leave a Comment