മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലം ബ്രഹ്‌മപുരം പ്ലാന്റിൽ ഇല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയുടെ റിപ്പോർട്ട്. പ്ലാന്റ് നിൽക്കുന്ന പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചു. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിൽ അവഷേഷിക്കുന്ന കെട്ടിടങ്ങൾ.
ബ്രഹ്‌മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്‌ക്കണമെന്നും സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാണം. മാലിന്യസംസ്‌കരണത്തിന് ആവശ്യമായ യന്ത്രങ്ങളും പ്ലാന്റിൽ ഇല്ലെന്നും റിപ്പോർട്ട്.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ. ബ്രഹ്‌മപുരം പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ഷെഡ് മാത്രമാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം ഇവിടെ നടക്കുന്നില്ലെന്നും റിപ്പോർട്ട്.















