മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മെസിക്ക് പിഴ; എതിരാളിയുടെ കഴുത്തില്‍ കൈവച്ചതിന് നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 05:02 pm IST
Facebook
Twitter
WhatsAppTelegram

മയാമി: ഫിലാഡല്‍ഫിയ യൂണിയനെതിരായ മത്സരത്തിനിടെ എതിരാളിയുടെ കഴുത്തില്‍ കൈവച്ച ലയണല്‍ മെസിക്കെതിരെ നടപടിയുമായി മേജര്‍ ലീഗ് സോക്കര്‍. മെസിക്ക് തുക വെളിപ്പെടുത്താത്ത പിഴയാണ് ലീഗ് അച്ചടക്ക സമിതി ചുമത്തിയത്. ബുധനാഴ്ച നടന്ന ഇന്റര്‍ മയാമി-ഫിലാഡല്‍ഫിയ മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിനിടെയാണ് മെസിയും ഫിലാഡല്‍ഫിയ താരമായ ക്വിന്‍ സള്ളിവനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പന്ത് മറ്റൊരു ഭാഗത്ത് കളിച്ചുകൊണ്ടിരിക്കെ മധ്യവൃത്തത്തിന് സമീപം എത്തിയ മെസി സള്ളിവനെ നേരിടുകയായിരുന്നു.

ഹ്രസ്വമായ വാക്കുതര്‍ക്കത്തിന് പിന്നാലെ മെസി സള്ളിവന്റെ കഴുത്തിന്റെ പിന്‍ഭാഗത്ത് കൈകൊണ്ട് അടിക്കുന്ന രീതിയില്‍ പ്രതികരിച്ചു. തുടര്‍ന്ന് സള്ളിവനും മെസിയെ നേരിട്ട് അഭിമുഖീകരിച്ചു. സംഭവസമയത്ത് റഫറി ഫിലിപ് ദുജിച്ച് ഇരുവര്‍ക്കും പുറംതിരിഞ്ഞുനിന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് എത്തിയ റഫറി താരങ്ങളെ വേര്‍പെടുത്തുകയായിരുന്നു. എതിരാളിയുടെ മുഖം, തല, കഴുത്ത് എന്നിവിടങ്ങളില്‍ കൈ പ്രയോഗിക്കുന്നത് സംബന്ധിച്ച ലീഗ് നയം ലംഘിച്ചതിനാണ് മെസിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ങഘട അച്ചടക്ക സമിതി അറിയിച്ചു.

ഇന്റര്‍ മയാമി താരം ഇയാന്‍ ഫ്രേയ്‌ക്കും സമാനമായ നിയമലംഘനത്തിന് തുക വെളിപ്പെടുത്താത്ത പിഴ ചുമത്തി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ നടന്ന മറ്റൊരു സംഘര്‍ഷത്തില്‍ ഫിലാഡല്‍ഫിയ താരമായ കാവന്‍ സള്ളിവനും മയാമിയുടെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ യാനിക് ബ്രൈറ്റും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. കാവന്‍ സള്ളിവന്‍, മെസിയുമായി ഏറ്റുമുട്ടിയ ക്വിന്‍ സള്ളിവന്റെ ഇളയ സഹോദരനും സഹതാരവുമാണ്.

Tags: lionel messiHanded Big PunishmentSlapping OpponentMLS Clash
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies