സംസ്ഥനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്നത് പോലെതന്നെ പ്രധാനമാണ് വേനൽക്കാല പഴവർഗ്ഗങ്ങൾ കഴിക്കുന്നതും. ചൂടിന് ഒന്നുകൂടി കുറക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തേണ്ടതുണ്ട്. വേനലിൽ ഒന്ന് തണുക്കാനായി ഈ ഭക്ഷണ പദാർത്ഥങ്ങൾ തിരഞ്ഞെടുക്കാം.
തണ്ണിമത്തൻ
വേനൽകാലത്ത് മാറ്റി നിർത്താൻ കഴിയാത്ത ഒരു പഴവർഗ്ഗമാണ് തണ്ണിമത്തൻ. ധാരാളം ജലാംശമടങ്ങിയിട്ടുള്ള തണ്ണിമത്തൻ ശരീരത്തിന് തണുപ്പ് നൽകുന്നതിനൊപ്പം ജലാംശം നിലനർത്തുന്നതിനും സഹായിക്കും. തണ്ണിമത്തൻ ജ്യൂസായും സാലഡായും അല്ലാതെയും കഴിക്കാവുന്നതാണ്. വിറ്റമിൻ എയും സിയും കൂടുതലായി തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.
കരിക്ക്
ക്ഷീണമകറ്റാൻ ഏറ്റവും നല്ലത് കരിക്കാണ്. കേരളത്തിൽ എല്ലാക്കാലത്തും സുലഭമായി ലഭിക്കുന്നതാണ് കരിക്ക്. കരിക്ക് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും.കലോറി കുറഞ്ഞ കരിക്കുവെള്ളത്തിൽ ധാരാളം ഇലക്ട്രോലൈറ്റ്സും അടങ്ങിയിട്ടുണ്ട്.
അവക്കാഡോ
ശരീരത്തിന് ആവശ്യമായ കൊഴുപ്പിന്റെ ഉറവിടമാണ് അവക്കാഡോ. പഴമായി തന്നെ കഴക്കുന്ന അവക്കാഡോ സലാഡുകളിലും മറ്റും ഉപയോഗിക്കാം. കൂടാതെ ജ്യൂസായും മറ്റു പാനീയങ്ങളായും അവക്കാഡോ ഉപയോഗിക്കാം.
കട്ടിത്തൈര്
പ്രോബയോട്ടിക്കുകൾ ധാരാളമായി അടങ്ങിയ തൈര് ഉന്മേഷത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യ വിഭവമാണ്. തൈരിനെ ഭക്ഷണത്തിനൊപ്പവും അല്ലാതെയും കഴിക്കാവുന്നതാണ്. ദാഹശമനിയായി സംഭാരമാക്കിയും കഴിക്കാവുന്നതാണ്.
ഇവ കൂടാതെ ഓറഞ്ച്, മുസമ്പി, നാരങ്ങ എന്നിവയിലെല്ലാം വൻതോതിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഉന്മേഷത്തിനായി ഉപയോഗിക്കാവുന്നതാണ്. ചീര, കാബേജ്, അരുഗുല അഥവാ ജെർജീൽ എന്നിവയിൽ വിറ്റമിനും ലവണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. സലാഡുകളോ സ്മൂത്തികളോ ആയി ഇവ കഴിക്കാവുന്നതാണ്.
Comments