അന്താരാഷ്ട്ര മില്ലറ്റ് വർഷം: ചെറുധാന്യ വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി സിഎസ്‌ഐആർ-എൻഐഐഎസ്ടി ക്യാമ്പസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റിവൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്താരാഷ്‌ട്ര മില്ലറ്റ് വർഷം: ചെറുധാന്യ വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി സിഎസ്‌ഐആർ-എൻഐഐഎസ്ടി ക്യാമ്പസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റിവൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2023, 11:23 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചെറുധാന്യ(മില്ലറ്റ്) വർഷത്തോടനുബന്ധിച്ച് പാപ്പനംകോട് സിഎസ്‌ഐആർ-എൻഐഐഎസ്ടി ക്യാമ്പസിൽ മില്ലറ്റ് ഫുഡ് ഫെസ്റ്റിവലും സ്റ്റാർട്ടപ്പ് കോൺക്ലേവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച സമ്മേളനം ജൈവ ഉല്പന്നങ്ങളാൽ സമൃദ്ധമാണ്. 18 വരെ നീളുന്ന മില്ലറ്റ് ഫെസ്റ്റിവൽ രാവിലെ 10 മുതൽ വൈകീട്ട് 7 വരെ ഉണ്ടാകും. പ്രവേശനം തികച്ചും സൗജന്യമാണ്.

ഭാരതത്തിന്റെ നിർദ്ദേശത്തെ തുടർന്ന് ഐക്യരാഷ്‌ട്ര സഭയുടെ കാർഷിക സംഘടന (എഫ്എഒ) 2023-നെ അന്താരാഷ്‌ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചു. ചെറുധാന്യങ്ങളുടെ ഉപയോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ചെറുധാന്യങ്ങൾക്കുള്ള പങ്ക് കണക്കിലെടുത്ത് ഭാരതത്തെ ഒരു പ്രധാന ചെറുധാന്യ ഉൽപ്പാദന കേന്ദ്രമായി ഉയർത്തുന്നതിനുള്ള പദ്ധതികൾ സമ്മേളനത്തിന്റെ ഭാഗമായി രൂപീകരിക്കും. ഇതിന്റെ ഭാഗമായി ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവർദ്ധിത വസ്തുക്കളുടെയും ഉപഭോഗം വർദ്ധിപ്പിക്കാനും മില്ലറ്റ് ഫുഡ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നു.

ചെറുധാന്യങ്ങളിൽ നിന്നുണ്ടാക്കിയ വൈവിധ്യമാർന്ന ഭക്ഷ്യോൽപന്നങ്ങളാണ് മില്ലറ്റ് ഫുഡ് ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം. ചെറുധാന്യങ്ങളുടെ പൊടിയിൽ തുടങ്ങി ഇത് കൊണ്ടുണ്ടാക്കിയ ലഡു, വെർമിസിലി, വിവിധ തരം ബിസ്‌ക്കറ്റുകൾ വരെ നീളുന്ന വിപുലമായ ഭക്ഷണവിഭവങ്ങൾ ഈ ഫുഡ് ഫെസ്റ്റിവലിൽ ലഭ്യമാണ്. ഏത് പ്രായത്തിലുള്ളവർക്കും പ്രമേഹ ബാധിതർക്കും ഒരുപോലെ ഭക്ഷിക്കാൻ കഴിയുമെന്നതാണ് ചെറുധാന്യഭക്ഷണത്തിനെ വ്യത്യസ്തമാക്കുന്നത്. പ്രിസർവേറ്റീവുകൾ ചേർക്കാത്തതും മൈദയുടെ അംശമില്ലാത്തതും കൃത്രിമ നിറങ്ങളില്ലാത്തതുമായ ജൈവ ഉല്പന്നങ്ങളുടെ സ്റ്റാളുകൾ സന്ദർശിക്കാം. ഒപ്പം മിതമായ നിരക്കിൽ ഭക്ഷ്യോൽപന്നങ്ങൾ വാങ്ങുകയും ചെയ്യാം. പേൾ മില്ലറ്റ് (കമ്പം), ഫോക്‌സ്‌ടെയിൽ മില്ലറ്റ് (തിന), പ്രോസോ മില്ലറ്റ് (പനിവരഗ്), ഫിംഗർ മില്ലറ്റ് (പഞ്ഞപ്പുല്ല്/റാഗി), കോഡോ മില്ലറ്റ് (വരഗ്), ബർനിയാർഡ് മില്ലറ്റ് (കുതിരവാലി), ലിറ്റിൽ മില്ലറ്റ് (ചാമ) തുടങ്ങി 200-ലധികം ചെറുധാന്യ ഭക്ഷണവിഭവങ്ങൾ ഈ സ്റ്റാളുകളിൽ നിന്ന് ലഭിക്കും.

അതേസമയം സിഎസ്‌ഐആറിന്റെ കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളിൽ ഒരാഴ്ച നീളുന്ന വൺ വീക്ക് വൺ ലാബ് പ്രോഗ്രാമിന്റെ ഭാഗമായി തിരുവനന്തപുരം എൻഐഐഎസ്ടിയിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. ചെറുധാന്യങ്ങളിൽ നിന്നുള്ള പുതിയ മൂല്യ വർധിത ഉല്പന്നങ്ങളുടെ നിർമ്മാണം, സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതിക വിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കൽ, ചെറുധാന്യ അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ചർച്ച ചെയ്യുക. മാത്രമല്ല ചെറുധാന്യ ഭക്ഷ്യശാലകൾ, കർഷക സംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദർശനം, സാംസ്‌കാരിക പരിപാടികൾ, ബി 2 ബി കൗണ്ടർ എന്നിവയും സമ്മേളനത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്.

ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies