ഭുവനേശ്വർ: മനുഷ്യ- വന്യ ജീവി സംഘർഷം തടയാനായി തെർമൽ ഡ്രോൺ ക്യാമറകൾ സ്ഥാപിച്ച് ഒഡീഷ വനം വകുപ്പ്. വന്യ-ജീവികളെ നിരീക്ഷിക്കുന്നത് ശക്തമാക്കുന്നതിന്റെ ഭാഗമായി ഒഡീഷ വനംവകുപ്പ് കിയോഞ്ജർ ഡിവിഡനിലാണ് ഈ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. ആനയുടെ സ്ഥാനം, ചലനം, പെരുമാറ്റം,ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഈ ക്യാമറകൾ ഫലപ്രദമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥൻ ധൻരാജ് ധംദരെ പറഞ്ഞു.
ആക്രമണമുണ്ടായാൽ ഗ്രാമവാസികൾക്ക് അപായ സൂചനകൾ നൽകാനും വന്യജീവികളെ സംരക്ഷിക്കാനുമാണ് ക്യാമറകൾ സ്ഥാപിച്ചത്. ഇതിന്റെ ഫലമായി മനുഷ്യനും ആനകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കാട്ടു തീ തടയാനും വേട്ടക്കാരെ തടയാനുമുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഈ ക്യാമറാ കണ്ണുകൾ ഫലപ്രദമാണെന്നും സിംലിപാൽ ടൈഗർ റിസർവിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഡോ സംരത് ഗൗഡ പറഞ്ഞു.
ആനകളുടെ നീക്കം നിരീക്ഷിക്കാനായി ഡ്രോണുകളുടെ ഉപയോഗം മാസങ്ങളായി വനത്തിൽ തുടരുകയാണ്. സിമിലിപാൽ വനത്തിന്റെ ജൈവവൈവിധ്യം 2750 ചതുരശ്ര കിലോമീറ്ററും കിയോഞ്ജർ 8303 ചതുരശ്ര കിലോമീറ്ററും വ്യാപിച്ചുകിടക്കുന്നു
Comments