ഓസ്ട്രേലിയയെ തകർത്ത് ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതിനോടൊപ്പം തന്നെ ഇന്ത്യൻ താരങ്ങൾ നിരവധി ചരിത്ര നേട്ടങ്ങളും സ്വന്തമാക്കിയ പരമ്പരയായിരുന്നു ഇത്. നീണ്ട ഇടവേളക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കൊഹ്ലി തിളങ്ങിയ പരമ്പരകൂടിയായിരുന്നു ഇത്. മികച്ച പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഏഴ് സ്ഥാനങ്ങൾ മുന്നേറി 13-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് വിരാട് കൊഹ്ലി ഇപ്പോൾ.
മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൊഹ്ലി വീണ്ടും ടെസ്റ്റിൽ സെഞ്ച്വറി നേടി. നാലാം മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സിൽ 186 റൺസ് നേടി കൊഹ്ലി പുറത്താകാതെ നിന്നു. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഋഷഭ് പന്ത് (ഒമ്പത്), രോഹിത് ശർമ (പത്ത്) എന്നിവരാണ് കൊഹ്ലിക്ക് മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ വേഗത്തിൽ 25,000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി വിരാട് കൊഹ്ലി റെക്കോർഡ് കുറിച്ചതും ഈ പരമ്പരയിലായിരുന്നു. ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് കൊഹിലി പിന്നിട്ടത്.
Comments