അത്ഭുതങ്ങളുടെ കലവറയാണ് കടൽ. നമ്മെ അത്ഭുതപ്പെടുത്തുന്ന എണ്ണിയാലൊടുങ്ങാത്ത വിസ്മയങ്ങളുടെ ഖനി തന്നെയുണ്ട് കടലിനുള്ളിൽ. പലതും ഇന്നും നിഗൂഢമായി തന്നെ നിലനിൽക്കുന്നു. കടത്തീരങ്ങളിൽ സമയം ചിലവഴിച്ചാൽ തന്നെ ആ മണൽത്തരികളിൽ പോലും നമ്മെ അതിശയിപ്പിക്കുന്ന കാഴ്ചൾ കാണാം. അത്തരമൊരു വിചിത്ര സൃഷ്ടിയെ നമുക്ക് പരിചയപ്പെടാം. അതൊരു കല്ലാണ്. തകർത്താൽ അതിൽ നിന്നും രക്തം വരും. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ!
എന്നാൽ, അതൊരു കല്ലോ പാറയോ അല്ല. അതൊരു കടൽജീവിയാണ്. ചിലിയിലെയും പെറുവിലെയും ഇവ ധാരാളമായി കാണപ്പെടുന്നു. ഒറ്റനോട്ടത്തിൽ കല്ലുകൾ പോലെ തന്നെ. പക്ഷേ, വാസ്തവത്തിൽ അത് ഒരുതരം ജീവിയാണ്. പ്യൂറ ചിലിയൻസിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ വലിയ പാറകളിൽ പറ്റിപ്പിടിച്ച് ക്രമേണ പാറയുടെ ഭാഗമായി മാറുന്നു.
‘പീരിയഡ് റോക്ക്’ എന്നും ഈ ജീവി അറിയപ്പെടുന്നു. ഇവയക്ക് മാംസമുണ്ട്. ഇത് തകരുമ്പോഴാണ് രക്തം പോലെ തോന്നുന്നത്. കല്ല് പോലെ കഠിനമായി കാണപ്പെടുന്നു എങ്കിലും ഉള്ള് വളരെ മൃദുവുവാണ്. കടലിനുള്ളിൽ നിന്നും ഇവയെ കണ്ടെത്തി ഭക്ഷണമാക്കുന്ന നിരവധി പേരുണ്ട്. കല്ല് പോലുള്ള ഇവയെ മുറിച്ച് മാംസം വേർപ്പെടുത്താൻ മൂർച്ചയുള്ള കത്തി തന്നെ വേണം.
Comments