ബെൽസ് പാൾസിയെ തുടർന്ന് നടനും അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത മലയാളികളെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. നടൻ തന്നെയാണ് തനിക്ക് ബെൽസ് പാൾസി പിടിപെട്ടെന്ന് അറിയിച്ചത്. ഇപ്പോഴിതാ, തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി വീഡിയോയിലൂടെ അറിയിക്കുകയാണ് മിഥുൻ. 98 ശതമാനവും ഭേദമായി എന്ന് താരം പറഞ്ഞു.
’98 ശതമാനത്തോളം റിക്കവറായി എന്ന് പറയാം. രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെ ആയിട്ട് മുന്നോട്ട് പോവുകയാണ്. അതിൽ വന്നോളും. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ട്’- എന്നാണ് മിഥുൻ വീഡിയോയിലൂടെ പറയുന്നത്.
കഴിഞ്ഞ മാസമാണ് ബെൽസ് പാൾസിയെ തുടർന്ന് മിഥുൻ രമേശിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖം കോടുന്ന രോഗമാണ് ബെൽസ് പാൾസി. നേരത്തെ കനേഡിയന്‍ ഗായകന് ജസ്റ്റിന് ബീബറിനും മലയാളി സിനിമാ, സീരിയല്‍ താരം മനോജിനും ബെൽസ് പാൾസി രോഗം സ്ഥിരീകരിച്ചത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
Comments