ചൂടിനോട് വിട പറയാം ; ആരോഗ്യകരമായ വാഴപ്പിണ്ടി ജ്യൂസ് ശീലമാക്കൂ ; ചൂടിനെ ചെറുക്കുന്ന അതിശയിപ്പിക്കുന്ന പിണ്ടി വിഭവങ്ങൾ ഇതാ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചൂടിനോട് വിട പറയാം ; ആരോഗ്യകരമായ വാഴപ്പിണ്ടി ജ്യൂസ് ശീലമാക്കൂ ; ചൂടിനെ ചെറുക്കുന്ന അതിശയിപ്പിക്കുന്ന പിണ്ടി വിഭവങ്ങൾ ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 12:50 pm IST
FacebookTwitterWhatsAppTelegram

വാഴ, വാഴയ്‌ക്ക, വാഴയില…വാഴപ്പിണ്ടി… അതെ വാഴ പോഷക സമൃദ്ധമാണ്. വാഴപ്പഴം കഴിച്ച് മാത്രം ശീലമുള്ളവർക്ക് ഒരുപക്ഷേ ഇതിന്റെ ഗുണങ്ങൾ അറിയണമെന്നില്ല. രക്തസമ്മർദ്ദം അകറ്റാനും ഹൃദ്രോഗത്തെ ചെറുക്കാനും ദഹന പ്രക്രിയ സുഗമമാക്കാനും മികച്ചതാണ് വാഴപ്പിണ്ടി. ഇനി ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ആഗ്രഹിക്കുന്നവർക്കും ബെസ്റ്റ് ഓപ്ഷനാണ് വാഴപ്പിണ്ടി.

ഇനി ഈ വാഴപ്പിണ്ടി എങ്ങനെ ഉപയോഗിക്കാമെന്നണോ സംശയം? വാഴപ്പിണ്ടി ജ്യൂസ് ആയും തോരനായോ കറിയായോ കഴിക്കാവുന്നതാണ്. ചില വാഴപ്പിണ്ടി വിഭവങ്ങൾ പരിചയപ്പെടാം..

1) വാഴപ്പിണ്ടി തോരൻ

ആവശ്യമായ ചേരുവകൾ:

വാഴപ്പിണ്ടി- ചെറുതായി അരിഞ്ഞത് ഒരു കപ്പ്
തേങ്ങ- കാൽ കപ്പ്
പച്ചമുളക് – 2 എണ്ണം
ജീരകം- കാൽ സ്പൂൺ
കറിവേപ്പില-ആവശ്യത്തിന്
മഞ്ഞൾപൊടി -കാൽ സ്പൂൺ
എണ്ണ – 3 സ്പൂൺ
ചുവന്ന മുളക് – 3 എണ്ണം
കടുക്- ഒരു സ്പൂൺ
കറിവേപ്പില -ഒരു തണ്ട്

തയ്യാറാക്കുന്ന വിധം:

ചൂടായ ചട്ടിയിൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ചുവന്ന മുളക് , കറിവേപ്പില എന്നിവയും ചെറുതായി അരിഞ്ഞ് വെച്ചിരിക്കുന്ന വാഴപ്പിണ്ടി ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിട്ട് അടച്ചു വയ്‌ക്കുക. തേങ്ങ, പച്ചമുളക്, ജീരകം , മഞ്ഞൾ പൊടി എന്നിവ ചതച്ചു എടുക്കുക. ചീനച്ചട്ടിയിലേക്ക് ചതച്ച് വെച്ചിരിക്കുന്ന കൂട്ട് രണ്ടു ടീസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെന്ത് കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ചോറിനൊപ്പം കഴിക്കാൻ പറ്റിയ വളരെ ഹെൽത്തിയായ ഒരു തോരൻ ആണ് വാഴപ്പിണ്ടി തോരൻ.

2) വാഴപ്പിണ്ടി ജ്യൂസ്

വാഴപ്പിണ്ടിയുടെ ഗുണങ്ങൾ ധാരാളമുള്ള സംഭാരമാണ് ഇത്. വേനൽ ചൂടിനെ അകറ്റാനും ക്ഷീണം മാറാനും അത്യുത്തമമാണ് വാഴപ്പിണ്ടി ജ്യൂസ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

വാഴപ്പിണ്ടി- ഒരു കഷണം
തൈര് -രണ്ട് സ്പൂൺ
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

മിക്‌സിയുടെ ജാറിലേക്ക് നാര് മാറ്റി കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന വാഴപ്പിണ്ടി തൈര്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം ഒഴിക്കുക. ഇത് മിക്‌സിയിൽ ഒരുവട്ടം കൂടി അടിച്ചെടുത്ത് ശേഷം അരിച്ചെടുക്കുക.യ ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം. നല്ലതുപോലെ ഇളക്കി കുടിക്കാവുന്നതാണ്.

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

Latest News

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies