കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. കൊല്ലം പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് അറസ്റ്റിലായത്. 2,000രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
വസ്തു അളന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശിയോട് താലൂക്ക് സർവ്വേയറായ മനോജ് ലാൽ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വിജിലൻസിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് സർവേയർ പിടിയിലായത്.
വിജിലൻസ് നൽകിയ 2,000 രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് പരാതിക്കാരൻ മനോജിന് കൈമാറി. പിന്നാലെയാണ് അറസ്റ്റുണ്ടായത്. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.
Comments