ലക്നൗ : പണത്തിന് വേണ്ടി ഭർത്താവ് വിൽക്കാൻ ശ്രമിക്കുന്നുവെന്ന് കാട്ടി യോഗി ആദിത്യനാഥിനോട് സഹായം തേടി യുവതി .ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്നുള്ള ഗർഭിണിയാണ് ഭർത്താവിനെ ഭയന്ന് മുഖ്യമന്ത്രിയോട് സഹായം അഭ്യർത്ഥിച്ചത് . ഭർതൃസഹോദരനെ കൊണ്ട് ഭർത്താവ് തന്നെ പീഡിപ്പിച്ചതായും യുവതി ആരോപിച്ചു. നീതി ലഭിച്ചില്ലെങ്കിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്നും അവർ പറയുന്നു.
ബിജ്നോറിൽ താമസക്കാരനായ അലിഷർ അഞ്ച് വർഷം മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് പീഡിപ്പിക്കാൻ തുടങ്ങി. ഭാര്യാവീട്ടുകാർ പണം നൽകാത്തതിനെ തുടർന്ന് തന്റെ സഹോദരനെ കൊണ്ട് ഭാര്യയെ പീഡിപ്പിക്കുകയും ചെയ്തു . മാത്രമല്ല, പണത്തിന് വേണ്ടി ഭർത്താവ് തന്നെ അന്യപുരുഷന്മാരുടെ അടുത്തേക്ക് അയക്കാൻ തുടങ്ങിയെന്നും യുവതി ആരോപിച്ചു. പ്രതിഷേധിച്ചപ്പോൾ യുവതിക്ക് നേരെ ആക്രമണം ഉണ്ടായി. 6 മാസം ഗർഭിണിയായിരിക്കുമ്പോഴും ഭർതൃസഹോദരൻ തന്നെ പീഡിപ്പിച്ചു.
തുടർന്നാണ് യുവതി എസ്എസ്പി ഓഫീസിലെത്തി സഹായം തേടിയത് . ഒപ്പം മുഖ്യമന്ത്രി യോഗിയോടും യുവതി സഹായം തേടി . തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments