2023 ഏപ്രിൽ 22 ന് 12 വർഷത്തിന് ശേഷം വ്യാഴം മേടം രാശിയിൽ;വ്യാഴമാറ്റം നിങ്ങൾക്കെങ്ങിനെ
Wednesday, March 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

2023 ഏപ്രിൽ 22 ന് 12 വർഷത്തിന് ശേഷം വ്യാഴം മേടം രാശിയിൽ;വ്യാഴമാറ്റം നിങ്ങൾക്കെങ്ങിനെ

Janam Web DeskbyJanam Web Desk
Mar 18, 2023, 06:05 pm IST
A A

സർവേശ്വരകാരകനായ വ്യാഴം12 വർഷത്തിന് ശേഷം 2023 ഏപ്രിൽ 22നു മേടം രാശിയിൽ പ്രവേശിക്കും. വ്യാഴം മേടം രാശിയിൽ വരുമ്പോൾ ആർക്കൊക്കെ രാശി തെളിയും എന്ന് നോക്കാം.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ് വ്യാഴം. ഈ പ്രപഞ്ചത്തിലെ സുഖം, സന്തോഷം, ദുഃഖ൦, ദുരിതം, തുടങ്ങി സമൂഹം അരുത് എന്ന് വിലക്കിയിട്ടുള്ള ബന്ധങ്ങൾ ഒക്കെ തന്നെയും വ്യാഴത്തിന്റെ രാശിയനുസരിച്ചാണ് പ്രവചിക്കുന്നത്. എല്ലാ സുഖങ്ങളും കണ്ടറിഞ്ഞു അനുഭവിച്ചതും അവയെയൊക്കെത്തന്നെയും അതിജീവിച്ചു ജിതേന്ദ്രിയൻ ആയതു കൊണ്ടുമാണ് വ്യാഴം ആത്മീയഗുരുവായി മാറിയത്. ആത്മീയതയുടെ അധിപനായ ഗുരുവിന്റെ ദൃഷ്ടിയോഗങ്ങൾ മറ്റു ഗൃഹങ്ങളുടെ ദോഷം കുറക്കാൻ ഉപകരപ്പെടുന്നു. “ലക്ഷംദോഷം ഗുരുഹന്തി” എന്നു പറയുന്നത് വെറുതെയല്ല.
വിജ്ഞാനം, ധനം, അദ്ധ്യാപനവൃത്തി, ദൈവികമായ പ്രവൃത്തികൾ, ബഹുമാനം, ചിന്താ ശേഷി, സാമൂഹ്യസേവനം, സന്താനകാരകൻ, അംഗീകാരം, ബുദ്ധിശക്തി അതിന്റെ മികച്ച രൂപത്തിൽ എന്നിവയെല്ലാം വ്യാഴത്തിന്റെ അധീനതയിൽ വരുന്നതാണ്. വ്യാഴം അനുഗ്രഹിക്കുന്നവർ കീർത്തിമാനും ധനവാനും ആയിത്തീരും. മറിച്ചു മാരകനായാൽ വ്യാഴത്തെ പോലെ മാരകൻ വേറെ ഇല്ല.
ഏറ്റവും ഗൗരവം ഉള്ള രോഗങ്ങൾ കൊടുക്കാൻ വ്യാഴത്തിന് കഴിയും. ഒരു വ്യക്തിയെ സംബന്ധിച്ചു വ്യാഴം എവിടെ നിൽക്കുന്നു എന്ന് പരിശോധിച്ചാൽ ആ വ്യക്തിയുടെ പ്രത്യകത, അയാൾ ആരാണ്, എന്താണ് എന്നെല്ലാം തിരിച്ചറിയാം.

2023 ഏപ്രിൽ 22 ന് വ്യാഴം മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സഞ്ചരിക്കുന്നു. ഈ ഒരു വർഷകാലം 12 രാശിക്കാർക്കും ഏതൊക്കെ തരത്തിലാണ് വ്യാഴം ജീവിതത്തിൽ പ്രതിഫലിക്കുന്നത് എന്ന് നോക്കാം. 27 നക്ഷത്രപ്രകാരം ഉള്ള പൊതു ഫലമാണ് ഇവിടെ പറയുന്നത്. ജാതകത്തിൽ വ്യാഴം നിൽക്കുന്ന ഇടം വെച്ച് ഫലത്തിൽ ഏറ്റ കുറച്ചിൽ വരാം.

ജാതകം ഗണിച്ചു യഥാശക്തി വഴിപാടുകൾ നടത്തിയാൽ അനുകൂല ഫലം ഉള്ളവ നക്ഷത്രകർക്കു ജീവിതത്തിൽ വൻ ഉയർച്ച നേടാം. പ്രതികൂല സ്‌ഥിതി നേരിടുന്നവർ ഓർക്കുക, പരിഹാരം ഇല്ലാത്ത പ്രശ്നം ഇല്ല, ജാതക പ്രകാരം ഗൃഹസ്ഥിതി നോക്കി യഥാവിധി പരിഹാരം ചെയ്ത്, വരാൻ പോകുന്ന കെട്ട കാലം നേരിടാൻ ജാഗ്രതയോടെ തയ്യാറെടുക്കുക.

മേടം രാശി: (അശ്വതി ഭരണി,കാർത്തിക ആദ്യ 1/4 ഭാഗം)

പൊതുവിൽ ഗുണകരം ആയിരിക്കില്ല. ഭൂമി നഷ്ട്ടം, കൃഷി -പക്ഷി -മൃഗാദികൾ എന്നിവയ്‌ക്ക് നാശം, ധനനഷ്ട്ടം, തൊഴിൽ വ്യാപാരങ്ങൾ നഷ്ടത്തിലാവുക , ഭാര്യാ ഭർത്തൃ അകൽച്ച, ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, വിദ്യയിൽ പരാജയം, പല പല തൊഴിലുകൾ ചെയ്യെണ്ടതായി വരിക, വരവിൽ കവിഞ്ഞ ചെലവ്, മാനസിക രോഗം, സ്ഥാനഭ്രംശം,രോഗാദി ദുരിതങ്ങൾ അലട്ടുക എന്നിവ ഫലത്തിൽ വരാം.

ഇടവം രാശി: (കാർത്തിക 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)

കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, കുടുംബക്ലേശം, സർക്കാർ സംബന്ധമായ ദോഷങ്ങൾ, തൊഴിൽക്ലേശങ്ങൾ ധനക്ലേശം, വിദേശയാത്രവാസം, കേസുവഴക്കുകൾ, ഭാഗ്യഹാനി, രോഗാദി ദുരിതങ്ങൾ അലട്ടുക, കബളിപ്പിക്കൽ സ്വഭാവം, സർവ്വ കാര്യവിഘ്ന൦ എന്നിവ ഫലത്തിൽ വരാം.

മിഥുനം രാശി: (മകയിര്യം 1/2 ഭാഗം ,തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

എല്ലാകാര്യങ്ങളിലും ഭാഗ്യം കൂടെ നിൽക്കും സമയമാണ് വരാൻ പോകുന്നത്. ശത്രുഹാനി, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, പുത്രഭാഗ്യം, വാഹനഭാഗ്യം, സമ്പത് വർദ്ധിക്കുക, ആരോഗ്യം, ആട -ആഭരണ- അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്‌ വീട് പുതുക്കി പണിയുക, ഭാര്യാ ഭർത്തൃ ഐക്യം മനസ്സിൽ, ചിലർക്ക് വിചാരിച്ചകാര്യങ്ങൾ എല്ലാം തന്നെ നടക്കുന്ന കാലം കൂടിയായിരിക്കും.

കർക്കിടകം രാശി: (പുണർതം 1/4, പൂയം, ആയില്യം)

തൊഴിൽ ക്ലേശങ്ങൾ, പല -പല തൊഴിലുകൾ ചെയ്യേണ്ടി വരിക, ഭൂമി നഷ്ട്ടം, കൃഷി നഷ്ട്ടം, പക്ഷിമൃഗാദികളിൽ നിന്ന് ദോഷഫലങ്ങൾ, ധനഹാനി, ഭക്ഷണ സുഖക്കുറവ്,സ്ഥാന നഷ്ടം, സന്താനനാശം, മാനഹാനി, ആരോഗ്യഹാനി, തന്റെ വേണ്ടപ്പെട്ടവർക്ക് വിയോഗം എന്നിവയും ചിലർക്ക് ഇക്കാലത്തു ഫലമാകാം.

ചിങ്ങം രാശി: (മകം, പൂരം,ഉത്രം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക, വിവാഹയോഗം,സ്ത്രീ ലാഭം, ഭാര്യാഭർത്തൃ ഐക്യത, പരസ്പര വിശ്വാസം-തൃപ്‌തി, ഭക്ഷണ സുഖം,പുതിയ വീട്, വാഹന ഭാഗ്യം, തൊഴിൽ വിജയം, പുത്രഭാഗ്യം, ധനലാഭം, സർവ്വ ഐശ്വര്യങ്ങൾ, പിതാവിൽ നിന്നും ഗുണങ്ങൾ, പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള ഭാഗ്യം എന്നിവയ്‌ക്കും സാധ്യത.

കന്നി രാശി: (ഉത്രം 3/4,അത്തം,ചിത്തിര ആദ്യ 1/2 ഭാഗം)

തൊഴിൽക്ലേശം, ധനക്ലേശം, വളരെ കഷ്ട്ടം ആയ അവസ്ഥ, വരവിൽ കവിഞ്ഞ ചിലവ്, യാത്രാ ദുരിതം, അന്യ സ്ത്രീ ബന്ധം,കേസ് വഴക്കുകളിൽ അകപ്പെടുക, അപകടങ്ങൾ, പിതൃ തുല്യർ ആയവർക്ക് ബലികർമ്മം ഇടേണ്ടി വരിക, മാനഹാനി, അപകടങ്ങൾ, മുറിവ്, ചതവ്, ഒടിവ് എന്നിവക്ക് സാധ്യത.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം ,ചോതി, വിശാഖും ആദ്യ 3/4 ഭാഗം)

സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, ജോലി-അധികാര പ്രാപ്തിയുള്ള തൊഴിൽ, വിവാഹകാലം അനുകൂലം, പുത്രഭാഗ്യം, ഭാര്യ സുഖം, വാഹനഭാഗ്യം, തൊഴിൽ വിജയം, ഉയർന്ന സ്ഥാനലബ്ധി, എവിടെയും മാന്യത, ആരോഗ്യം വർദ്ധനവ്‌ , കാര്യ വിജയം, ഭക്ഷണ സുഖം ,ആട -ആഭരണ- അലങ്കാര വസ്‌തുക്കളുടെ വർദ്ധനവ്, ധനനേട്ടം, വിദ്യയിൽ ഉന്നതി, ശയന സുഖം, ചിന്താശേഷി തെളിയുക എന്നിവയും ഫലത്തിൽ വരാം

വൃശ്ചികം രാശി: (വിശാഖവും അവസാന 1/4 ഭാഗം അനിഴം, തൃക്കേട്ട)

കുടുംബ ജീവിത ക്ലേശങ്ങൾ ഉണ്ടാവുക, മനഃസ്വസ്‌ഥ കുറയുക, സർക്കാർ സംബന്ധമായ ദോഷാനുഭവങ്ങൾ, ധനഹാനി, തൊഴിൽ ക്ലേശം, പദവിയിൽ ഇളക്കം, കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ശത്രുത ഉണ്ടാവുക, രോഗാദിദുരിതങ്ങൾ, ശത്രുഭയം, ഭാഗ്യഹാനി, ഭാര്യ
ക്ക് രോഗം, ബിസിനെസ്സിൽ പരാജയം, കുടുംബത്തിൽ അനിഷ്ടസംഭവങ്ങൾ, അന്യദേശത്തുപോലും ഇക്കാലത്തുദോഷഫലങ്ങൾ ഉണ്ടാവും എന്നു കാണുന്നു.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

കുടുംബത്തിൽ അഭിവൃദ്ധി, കുടുംബ-ബന്ധു ജനങ്ങളുമായി രമ്യതയിൽ കഴിയുക, തൊഴിൽവിജയം, സ്ഥാനലബ്ധി എവിടെയും മാന്യത, ഉയർച്ച, വ്യാപാരങ്ങൾ-ബിസിനെസ്സുകൾ കുതിച്ചുയരുന്ന കാലമായിരിക്കും ചിലർക്ക്, പുത്രഭാഗ്യം, സ്ത്രീസുഖം, ധനലാഭം, പുതിയവീട്, വാഹനഭാഗ്യം, തൊഴിലാളികൾ വളരെ ഉണ്ടാവുക, വിവാഹകാലഅളവ്, മനസുഖം, കീർത്തി, സർക്കാർ ജോലി അനുഭവത്തിൽ വരിക എന്നിവ ഫലത്തിലെ വരാം.

മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

ശത്രുഭയം, കുടുംബത്തിൽ സ്വസ്ഥതകുറവ്, കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, സ്ഥാനനഷ്ട്ടം, സഹോദര നാശം, ധനനഷ്ട്ടം, മനോദുഃഖം, അന്യദേശവാസം, ഭാര്യാദുരിതം, അപകടങ്ങൾ, ദുർവാർത്തകൾ കേൾക്കേണ്ടിവരിക എന്നിവക്ക് സാധ്യത.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

പിതാവിന്ക്ലേശകാലം, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം, കലഹം, സന്താനനഷ്ട്ടം, സ്ഥാനനഷ്ട്ടം, സഹോദരന്മാർ മൂലം ദോഷാനുഭവങ്ങൾ, കുടുബവകസ്വത്തുകളിൽ കേസ് വഴക്കുകൾ ഉണ്ടാവുക, സർവ്വകാര്യതടസം, ധനഷ്ടം, അന്യജനങ്ങളാൽ അപമാനിക്കപ്പെടുക, കുടുംബബന്ധുജനവിരഹം, തൊഴിൽക്ലേശം, അലസത, മന ദുഖം എന്നിവ ഫലത്തിൽ വരാം.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

തൊഴിൽ വിജയം, ശത്രുഹാനി, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, കുടുംബത്തിൽ മംഗളകർമ്മങ്ങൾ സാധ്യത, ധനലാഭം കല സാഹിത്യാദികളിൽ ഉയർച്ച പ്രശസ്‌തി, കുടുംബ സൗഖ്യം, ത്യാഗബോധം, വിവാഹസമയം, സ്‌ഥാനക്കയറ്റം, സാന്താനഭാഗ്യം, ഭാര്യമൂലം ഗുണാനുഭവങ്ങൾ, ശരീരസുഖം, വ്യവഹാരവിജയം, ഭാര്യാഭർത്തൃഐക്യം, സംസാരചാതുര്യം, തന്മൂലംഗുണങ്ങൾ, അന്യ ജനങ്ങളുമായി ചിലർക്ക് കേസ് വഴക്കുകൾ എന്നിവയും ഉണ്ടാവാം .

ജയറാണി ഈ വി .

WhatsApp No : 9746812212

പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

 

Tags: Jupiter Transit 2023PREDICTION
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; ജാഗ്രതാ നിർദേശം

Next Post

നിയമസഭയെ കോപ്രായങ്ങൾക്കുള്ള വേദിയാക്കരുത്; നിയമസഭയിൽ നിലവിട്ട് പെരുമാറരുത്: ഇ.പി ജയരാജന്‍

More News from this section

വടക്കു ഭാഗത്താണോ നിങ്ങളുടെ പൂജാമുറി; എങ്കിൽ തീർച്ചയായും ഇത് വായിക്കണം

വടക്കു ഭാഗത്താണോ നിങ്ങളുടെ പൂജാമുറി; എങ്കിൽ തീർച്ചയായും ഇത് വായിക്കണം

ചന്ദ്രപ്പിറവിദർശനഫലങ്ങൾ ഹൈന്ദവ വിശ്വാസത്തിൽ

ചന്ദ്രപ്പിറവിദർശനഫലങ്ങൾ ഹൈന്ദവ വിശ്വാസത്തിൽ

മാർച്ച് 19 മുതൽ 25 വരെ (മീനം 5 മുതൽ മീനം 11വരെ) ഒരാഴ്‌ച്ചക്കാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

മാർച്ച് 19 മുതൽ 25 വരെ (മീനം 5 മുതൽ മീനം 11വരെ) ഒരാഴ്‌ച്ചക്കാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

ജനനത്തീയതി നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു. ഭാഗം രണ്ട് (കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)   ലൈഫ് പാത്ത് നമ്പര്‍ 4,5,6,7,8,9

ജനനത്തീയതി നിങ്ങളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കുന്നു. ഭാഗം രണ്ട് (കഴിഞ്ഞ പോസ്റ്റിന്റെ തുടർച്ച)   ലൈഫ് പാത്ത് നമ്പര്‍ 4,5,6,7,8,9

മീന മാസം (മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെ) നിങ്ങൾക്കെങ്ങനെ

മീന മാസം (മാർച്ച് 15 മുതൽ ഏപ്രിൽ 14 വരെ) നിങ്ങൾക്കെങ്ങനെ

മാർച്ച് 12 മുതൽ 18 വരെ (കുംഭം 28 മുതൽ മീനം 4 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

മാർച്ച് 12 മുതൽ 18 വരെ (കുംഭം 28 മുതൽ മീനം 4 വരെ) ഒരാഴ്‌ച്ചകാലത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Load More

Latest News

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ അനുഭവപ്പെട്ടത് അഫ്ഗാനിൽ നടന്ന ഭൂകമ്പത്തിന്റെ പ്രകമ്പനം; റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

വ്യാജ ആധാർ തട്ടിപ്പ്; ഓപ്പറേറ്റർമാർ പിടിയിൽ

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

പശുക്കടത്ത് കേസ് ; തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രതാ മൊണ്ഡലിന്റെ കസ്റ്റഡി കാലാവധി 13 ദിവസത്തേക്ക് നീട്ടി

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

കാപികോ റിസോർട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കണം; സുപ്രീംകോടതി

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ; ഭർത്താവിനെ കാണാനില്ല; പോലീസ് അന്വേഷണം ആരംഭിച്ചു

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

ഡിസ്‌നിലാൻഡിൽ ജൂല റൈഡ് തകർന്നു വീണു : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

കൽക്കരി മേഖലയ്‌ക്ക് ഇത് ചരിത്ര നിമിഷം ; 50 ദശലക്ഷം ടൺ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഖനിയായി ‘ഗ്രേവ ‘

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

പഠനത്തിനൊപ്പം സാങ്കേതിക പരിശീലനവും; ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies