തുണി അലക്കുന്നവർ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കണം; ഇക്കാര്യം ശ്രദ്ധിച്ചാൽ പിന്നെ വിഷമിക്കേണ്ടി വരില്ല
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുണി അലക്കുന്നവർ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കണം; ഇക്കാര്യം ശ്രദ്ധിച്ചാൽ പിന്നെ വിഷമിക്കേണ്ടി വരില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 07:32 pm IST
FacebookTwitterWhatsAppTelegram

തുണി അലക്കുമ്പോൾ പല അബദ്ധങ്ങളും നമുക്ക് പറ്റാറുണ്ട്. പറ്റിപ്പിടിച്ചിരിക്കുന്ന കറ, കോളറിലെ വിയർപ്പ്, കക്ഷത്തിലെ വിയർപ്പ് എന്നിവ എങ്ങനെ കളയണമെന്ന് പലർക്കും വലിയ ധാരണയൊന്നുമില്ല. മാത്രമല്ല, കോട്ടൺ തുണി പിഴിഞ്ഞ് കഴുകുമ്പോൾ പലപ്പോഴും കേടുപാടുകളും ഉണ്ടാകും. ചില കറകൾ കഴുകി കളയാൻ സാധിക്കാത്തതിനാൽ നമ്മുടെ വസ്ത്രങ്ങൾ ഉപയോ​ഗ ശൂന്യമായി പോകാറുമുണ്ട്. ഇതിനെല്ലാം പ്രതിവിധികളുണ്ടായിരുന്നുവെങ്കിൽ എന്ന് നമ്മൾ പലപ്പോഴും ചിന്തിച്ച് പോകും. കൈകൊണ്ട് അലക്കുന്നുവരും വാഷിംഗ് മെഷീനിൽ അലക്കുന്നവരും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറേയൊക്കെ പ്രശ്നങ്ങൾ നമുക്ക് പരിഹരിക്കാവുന്നതേയുള്ളൂ. അലക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക.

തുണിയുടെ നിറം ഇളകുക

തുണി അലക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നമാണ് തുണിയുടെ നിറം ഇളകി പോകുന്നത്. പ്രത്യേകിച്ച പുതിയ വസ്ത്രങ്ങളുടേത്. ഇതിന് ഒരു പോംവഴി ഉണ്ട്. ഒരു ബക്കറ്റിന്റെ കാൽ ഭാഗം വെള്ളം എടുക്കുക. അതിലേയക്ക് ഒരു സ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കണം. തുണി കൂടുതലുണ്ടെങ്കിൽ അതിന് ആവശ്യമായ തരത്തിൽ വിനാ​ഗിരി ഒഴിച്ചു കൊടുക്കേണ്ടതുണ്ട്. വെള്ളത്തിലേയ്‌ക്ക് മൂന്ന് സ്പൂൺ ഉപ്പു കൂടി ഇട്ടു കൊടുക്കുക. ശേഷം ബക്കറ്റിലെ വെള്ളം നന്നായി ഇളക്കണം. വിനാഗിരിയും ഉപ്പും ചേർത്ത് ഇളക്കി വച്ച വെള്ളത്തിൽ അലക്കാനുള്ള തുണി കുതിർത്തു വെയ്‌ക്കണം. ഏകദേശം മൂന്ന് മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ തുണി മുങ്ങി കിടക്കണം. ബക്കറ്റിലിട്ടിരിക്കുന്ന തുണിയുടെ മുകളിലായി വെള്ളം നിൽക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം. നിറം ഇളകുന്ന തുണി ആണെങ്കിൽ ഇതിനോടകം അത് ഇളകി വന്നിട്ടുണ്ടാവും. ഈ വെള്ളം മാറ്റിയ ശേഷം മൂന്ന് തവണയോളം വെള്ളം മാറ്റി തുണി നന്നായി തിരുമുക. ഇതോടെ തുണിയുടെ നിറം ഇളകുന്ന പ്രശ്നത്തിന് പരിഹാരമാകും.

രക്തക്കറ മാറാൻ

വസ്ത്രങ്ങളിൽ രക്തക്കറ മാറാൻ വലിയ പ്രയാസമാണ്. പലപ്പോഴും കട്ടപിടിച്ച് കഴിഞ്ഞാൽ പിന്നെ രക്തക്കറ അവിടെത്തന്നെ ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള രക്തക്കറ കളയാൻ തണുത്ത വെള്ളവും സോപ്പും ഉപയോഗിച്ചാൽ മതി. രക്തക്കറ മാറാൻ ഇങ്ങനെ ചെയ്യുന്നത് വളരെ ഏറെ നല്ലതാണ്.

ചുളിവ് വീഴാതിരിക്കാൻ

ചുളിവ് വീഴാതിരിക്കാൻ വസ്ത്രങ്ങൾ അയയിൽ അറ്റത്ത് ക്ലിപ്പ് കുത്തി തൂക്കി ഇടുക. വസ്ത്രങ്ങൾ ഉണക്കാനിടുമ്പോൾ മടക്കി ഇടാതിരിക്കാൻ ശ്രദ്ധിക്കുക. വസ്ത്രങ്ങൾ അയയിൽ മടക്കി ഇടുമ്പോൾ ചുളിവ് വീഴും.

പുതിയ വസ്ത്രങ്ങൾ

പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിന് മുമ്പ് നിർബന്ധമായും അലക്കണം. കാരണം വസ്ത്ര നിർമ്മാണ സമയത്ത് ഉപയോഗിച്ച രാസപദാർത്ഥങ്ങൾ തുണിയിൽ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതകൾ വളരെ ഏറെയാണ്. കടയിൽ നിന്നും വാങ്ങിയ വസ്ത്രങ്ങൾ മറ്റുള്ളവർ ഇട്ടുനോക്കിയതും ആവാം. അതിനാൽ അലക്കി ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

നിറം മങ്ങാതിരിക്കാൻ

തുണി എത്ര സൂക്ഷിച്ച് അലക്കിയാലും നിറം എന്തുകൊണ്ടാണ് മങ്ങുന്നതെന്ന് പലർക്കും സംശയമുണ്ട്. തുണി അലക്കിയ ശേഷം വെയിലത്ത് വിരിച്ചിടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കും. ധരിക്കുന്ന വസ്ത്രങ്ങൾ അയയിൽ ഉണക്കാൻ ഇടുമ്പോൾ ഉൾഭാ​ഗം വെയിൽ കൊള്ളുന്ന തരത്തിൽ വിരിക്കണം. അങ്ങനെ ചെയ്താൽ ഒരു പരിധി വരെ തുണികളുടെ നിറം മങ്ങാതിരിക്കും.

 

 

ShareTweetSendShare

More News from this section

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

Latest News

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച്, 16കാരിയെ മുറിയിൽ കയറ്റി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി എം. സിറാജ് അറസ്റ്റിൽ

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

വന്ദേമാതരത്തിന്റെ 150-ാം വാർഷികം; സംസ്ഥാനതല ഡിജിറ്റൽ ആലാപന മത്സരവുമായി തപസ്യ

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies