വിശന്നാൽ പിന്നെ ഞാൻ, ഞാനല്ലാതാകും..! 'ഗോൾഡൻ റിട്രീവർ' നായ്ക്കുട്ടി വിഴുങ്ങിയത് മൂന്നര പവന്റെ സ്വർണമാല! പിന്നീട് സംഭവിച്ചത്....
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശന്നാൽ പിന്നെ ഞാൻ, ഞാനല്ലാതാകും..! ‘ഗോൾഡൻ റിട്രീവർ’ നായ്‌ക്കുട്ടി വിഴുങ്ങിയത് മൂന്നര പവന്റെ സ്വർണമാല! പിന്നീട് സംഭവിച്ചത്….

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2023, 09:14 am IST
FacebookTwitterWhatsAppTelegram

വിശപ്പ് എന്നത് വല്ലാത്തൊരു വികാരമാണെന്ന് തമാശയ്‌ക്കെങ്കിലും പറയുന്നവരാണ് ഭൂരിഭാഗവും. വിശപ്പടക്കാനായി എന്തുകഴിച്ച് പോകുന്ന സാഹചര്യങ്ങളുമുണ്ട്. എന്നാൽ വിശപ്പ് സഹിക്കാൻ വയ്യാതെ നായ്‌ക്കുട്ടി വിഴുങ്ങിയത് എന്താണെന്നോ? മൂന്നര പവന്റെ മാലയാണ് ആശാൻ അകത്താക്കിയത്. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി.കൃഷ്ണദാസും കുടുംബവും വളർത്തുന്ന . ‘ഗോൾഡൻ റിട്രീവർ’ ഇനത്തിൽപ്പെട്ട ‘ഡെയ്‌സി’ എന്ന നായ്‌ക്കുട്ടിയാണ് സ്വർണമാല വിഴുങ്ങിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൃഷ്ണദാസിന്റെ ഭാര്യ ബേബി കൃഷ്ണയുടെ മൂന്നരപ്പവന്റെ സ്വർണമാല കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി പരിശോധിച്ചെങ്കിലും മാല കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഡെയ്‌സി പെൻസിൽ കടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സംശയം വളർത്തുനായയിലേക്ക് നീങ്ങിയത്. മാല ഡെയ്‌സി വിഴുങ്ങിയതാണോ എന്ന സംശയം ബലപ്പെട്ടതോടെ എക്‌സറേ എടുത്തു. ഇതിന് പിന്നാലെ സ്വർണമാല ഡെയ്‌സിയുടേതാണെന്ന് മനസിലായി. പിന്നാലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ച് പരിശോധന നടത്തി.

പരിശോധനകൾക്ക് പിന്നാലെ മാല പുറത്തുവന്നില്ലെങ്കിൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഡെയ്‌സിയ്‌ക്ക് ശസ്ത്രക്രിയ നടത്തുന്നതിൽ വിഷമം ഉണ്ടായിരുന്നെങ്കിലും പാതിമനസ്സോടെ ശസ്ത്രക്രിയയ്‌ക്കുള്ള തീയതി നിശ്ചയിച്ചു. അവസാനവട്ടം ശ്രമം എന്ന നിലയിൽ ബ്രഡും പഴവും നൽകി മാല പുറത്തെടുക്കാൻ കഴിയുമോയെന്നും വീട്ടുകാർ നോക്കി. മാല വയറ്റിൽ കിടന്നാൽ നായ്‌ക്കുട്ടിയുടെ ജീവന് പോലും ഭീഷണി സൃഷ്ടിക്കുമെന്നുള്ളതിനാൽ ശസ്ത്രക്രിയയുമായി മുന്നോട്ട് പോവുകയായിരുന്നു.

അവസാന വട്ടം വീണ്ടും എക്‌സറേ എടുക്കാൻ ഡോക്ടർമാർ നിർദേശിച്ചു. പുറത്തേക്ക് വരാനുള്ള സാഹചര്യത്തിലാണ് മാല എന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് മൂന്നാം ദിവസം മാല പുറത്തുവന്നു. ഈ വിവരം ഡെയ്‌സി തന്നെയാണ് വീട്ടുകാർക്ക് കാണിച്ചുകൊടുത്തത്. എന്നാൽ മാലയ്‌ക്ക് നിറമാറ്റം സംഭവിച്ച നിലയിലാണ് തിരികെ ലഭിച്ചത്. ഡെയ്‌സിയുടെ വയറ്റിൽ കിടന്നതുകൊണ്ടാകാം രാസപ്രവർത്തനം നിറമാറ്റം സംഭവിച്ചതെന്നാണ് വിലയിരുത്തൽ.രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മാലയ്‌ക്കും ഡെയ്‌സിക്കും കുഴപ്പങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന സന്തോഷത്തിലാണ് കെ.പി.കൃഷ്ണദാസും കുടുംബവും.

Tags: doggold chain
ShareTweetSendShare

More News from this section

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies