മുതുമല: മുതുമല തൊപ്പക്കാട് ആന സങ്കേതത്തിൽ ബൊമ്മനും ബൊല്ലിക്കും കൂട്ടായി പുതിയ അഥിതി എത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ പൊന്നാക്കര വട്ടവടപ്പ് വനമേഖലയിൽ നിന്നും നാട്ടിലെത്തിയ ആനക്കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ടുപോയ കുട്ടിയാനയെ ഇനി ബൊമ്മനും ബെല്ലിയും സംരക്ഷിക്കും.
ഒറ്റപ്പെട്ട കുട്ടിയാനയെ ആനക്കൂട്ടത്തെ കണ്ടെത്തി കൂടെ വിടാൻ ശ്രമിച്ചെങ്കിലും വനപാലകർ പരാജയപ്പെടുകയായിരുന്നു. മൂന്നരമാസം പ്രായമാണ് പുതിയ കുട്ടിയാനയുടെ പ്രായം. ഇതോടെ സങ്കേതത്തിൽ മൂന്ന് കുട്ടിയാനകളായി. നേരത്തെ ഇരുവരും വളർത്തിയ രഘു, ബൊമ്മി എന്നീ ആനകളെ പരിപാലന ചുമതലയിൽ നിന്നും മാറ്റിയിരുന്നു.
ആനകളെ പരിപാലിക്കുന്ന ബൊമ്മന്റേയും ബെല്ലിയുടേയും ജീവിതത്തെ ആസ്പദമാക്കി കാർത്തികി ഗോൺസെൽവാസും ഗുനിത് മോംഗയും ചേർന്ന് ഒരുക്കിയ ദി എലിഫെന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വചിത്രത്തിനാണ് മികച്ച ഡോക്യൂമെന്ററിക്കുള്ള ഓസ്കാർ പുരസ്കാരം നേടിയത്.
Comments