ഭാര്യയുടെ കാമുകന്റെ തല ഫ്രിഡ്ജിൽ സൂക്ഷിച്ച , മനുഷ്യ മാംസത്തിന്റെ രുചി നോക്കിയ ഈദി അമീൻ ; നരഭോജിയായ ഭരണാധികാരി
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഭാര്യയുടെ കാമുകന്റെ തല ഫ്രിഡ്ജിൽ സൂക്ഷിച്ച , മനുഷ്യ മാംസത്തിന്റെ രുചി നോക്കിയ ഈദി അമീൻ ; നരഭോജിയായ ഭരണാധികാരി

Janam Web DeskbyJanam Web Desk
Mar 19, 2023, 06:07 pm IST
A A

കാലം ചാർത്തി ഒരുപാട് വിശേഷണങ്ങൾ ചാർത്തി നൽകിയ യുഗാണ്ടയുടെ ഏകാധിപതിയായിരുന്നു ഈദി അമീൻ. ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതികളിൽ ഒരാൾ , ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഏകാധിപതി, ആഫ്രിക്കയുടെ കശാപ്പുകാരൻ, നരഭോജിയായ ഭരണാധികാരി, മനുഷ്യനെ കൊന്നുതിന്നുന്ന നേതാവ് – അങ്ങനെ വിശേഷണങ്ങൾ പലതായിരുന്നു ഈദി അമീന് .

തന്റെ ഒരു സ്വപ്നത്തിലൂടെ അദ്ദേഹം ഏഷ്യക്കാരിൽ നാശം വിതച്ചു. തന്റെ ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ യുഗാണ്ടയിൽ താമസിക്കുന്ന ഏകദേശം 60000 ഏഷ്യക്കാരോട് രാജ്യം വിടാൻ ഈദി അമീൻ ഒരിക്കൽ ഉത്തരവിട്ടിരുന്നു. 1971 മുതൽ 1979 വരെ ഈദി അമീൻ യുഗാണ്ട ഭരിച്ചത്. ഏകദേശം 5 ലക്ഷത്തോളം പേരാണ് ഇയാളുടെ ദുർ‌ഭരണത്തിന് കീഴിൽ അക്കാലത്ത് െകാല്ലപ്പെട്ടു.. മനുഷ്യമാംസത്തിന്റെ ഉപ്പുനോക്കുന്ന നരഭോജി എന്നാണ് ലോകം അയാളെ വിളിച്ചത്.

ഈദി അമീൻ ഭാരമേറിയ ഒരു മനുഷ്യനായിരുന്നു. ആറടി നാലിഞ്ച് ഉയരവും 135 കിലോയോളം ഭാരവും ഉണ്ടായിരുന്നു. രക്തം കുടിക്കാൻ മനുഷ്യമാംസം കഴിച്ച ഭരണാധികാരിയായിരുന്നു ഈദി അമീൻ എന്നും പറയപ്പെടുന്നു . കക്വ ഗോത്രത്തിൽ പെട്ടയാളായിരുന്നു അമീൻ. സൈനിക അട്ടിമറിയിലൂടെ യുഗാണ്ടയുടെ പ്രസിഡന്റായ അദ്ദേഹം എട്ട് വർഷത്തോളം അധികാരത്തിൽ തുടർന്നു.

ഈദി അമീൻ യുഗാണ്ടയുടെ പ്രസിഡന്റായിരിക്കുമ്പോൾ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു മദൻജിത് സിംഗ്. തന്റെ ‘Culture of the Sepulchre’ എന്ന പുസ്തകത്തിൽ, അമീന്റെ മുൻ സേവകനായ മോസെസ് അലോഗയെ ഉദ്ധരിച്ച് വളരെ ഭയാനകമായ ഒരു കഥ അദ്ദേഹം എഴുതി.

ഉഗാണ്ടയിൽ നിന്ന് കെനിയയിലേക്ക് രക്ഷപ്പെട്ട ശേഷം ഈദി അമീന്റെ സേവകൻ മദൻജിത് സിങ്ങിനോട് പറഞ്ഞ ആ രഹസ്യം ഇതാണ് . അമീൻ തന്റെ പഴയ വീട്ടിൽ എപ്പോഴും ഒരു മുറി പൂട്ടിയിട്ടിരുന്നു . ആ മുറിയിൽ അമീനെക്കൂടാതെ അലോഗയെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. വൃത്തിയാക്കാൻ മാത്രമാണ് അലോഗ മുറിയിൽ പോയിരുന്നത്.

അമീന്റെ അഞ്ചാമത്തെ ഭാര്യ സാറാ ക്യോൾബയ്‌ക്ക് ആ മുറിയിൽ വലിയ താൽപ്പര്യമായിരുന്നു . ആ മുറി തുറന്ന് കാണാൻ അവൾ ആഗ്രഹിച്ചു. അവർ അമീന്റെ വേലക്കാരനോട് മുറി തുറക്കാൻ ആവശ്യപ്പെട്ടു. ആരും മുറിയിൽ കയറരുതെന്ന് അമീൻ ഉത്തരവിട്ടതിനാൽ വേലക്കാരൻ അലോഗ ആദ്യം വിസമ്മതിച്ചു.

എന്നാൽ, അലോഗ മടിച്ചുനിന്നിട്ടും ക്യോലബ സമ്മതിച്ചില്ല. അവർ അലോഗയ്‌ക്ക് കുറച്ചു പണം നൽകി സ്വാധീനിച്ചു. പിന്നാലെ അലോഗ മുറി തുറന്നു. രണ്ട് ഫ്രിഡ്ജുകളാണ് മുറിയിൽ സൂക്ഷിച്ചിരുന്നത്. ഒരു ഫ്രിഡ്ജിന്റെ വാതിൽ തുറന്നയുടൻ നിലവിളിച്ചുകൊണ്ട് ഈദി അമീന്റെ ഭാര്യ ബോധരഹിതയായി. ഫ്രിഡ്ജിനുള്ളിൽ സാറ ക്യോൾബയുടെ മുൻ കാമുകന്റെ തല വെട്ടി വച്ചിരുന്നു .

ഈദി അമിൻ കാമുകനെ കഴുത്തറുത്ത് കൊന്ന ആദ്യത്തെ സ്ത്രീയല്ല സാറാ ക്യോൾബ. നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഈദി അമിൻ ഏത് സ്ത്രീയെ പ്രണയിച്ചാലും അവളുടെ കാമുകനെ അല്ലെങ്കിൽ ഭർത്താവിനെ കൊല്ലുക പതിവായിരുന്നു. ഒരു യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ ഭാര്യയേയും ഹോട്ടൽ മാനേജരുടെ ഭാര്യയേയും അവിഹിത ബന്ധത്തിനായി അമീൻ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി.

മനുഷ്യമാംസം തിന്നാറുണ്ടോ എന്ന ചോദ്യത്തിന് ‘അതിന് ഉപ്പ് വളരെക്കൂടുതലാണ്. അത്രയും ഉപ്പ് എനിക്കിഷ്ടമല്ല’ എന്നായിരുന്നു ഒരിക്കൽ ചിരിയോടെയുള്ള അമീന്റെ മറുപടി. 30 സ്ത്രീകളാണ് ഈദി അമീന്റെ അന്തപുരത്തിൽ ഉണ്ടായിരുന്നത്

1965 ല്‍ യുഗാണ്ടന്‍ പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോയുമായി ചേര്‍ന്ന് അയല്‍രാജ്യമായ ” സയറില്‍ ” നിന്ന് ആനക്കൊംബും സ്വര്‍ണവും കടത്തുന്നതിനെതിരെ യുഗാണ്ടന്‍ പാര്‍ലമെന്റ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍ അമീന്‍ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു. താമസിയാതെ പ്രധാനമന്ത്രി മില്‍ട്ടണ്‍ ഒബോട്ടോയും അമീനും തമ്മില്‍ പടലപ്പിണക്കം ഉടലെടുത്തു. ഒബോട്ടോ അമീനെ അറസ്റ്റ് ചെയാന്‍ തീരുമാനിച്ച വിവരം അറിഞ അമീന്‍ 1971 ജനുവരി 25നു ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി. ആ സമയം പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോ സിംഗപൂരില്‍ കോമണ്‍വെല്‍ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു.

ആദ്യം അധികാരം പിടിച്ചടക്കിയ സമയം ” ഞാന്‍ വെറും പട്ടാളക്കാരന്‍ മാത്രമാണു. ഉടന്‍ തന്നെ തിരഞെടുപ്പ് നടത്തി അധികാരം കൈമാറും എന്ന് പ്രഖ്യാപിച്ചരുന്നു ഈദി അമീന്‍ എന്നാല്‍ അത് നടപ്പായില്ല എന്നുമാത്രം.

സ്വേച്ഛാവാഴ്ചയുടെ നാളുകളായിരുന്നു പിന്നീട്. രാഷ്‌ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിന് അമീന്‍ നേതൃത്വം നല്‍കി. ഉഗാണ്ടയിലെ കശാപ്പുകാരന്‍ എന്നും ആഫിക്കയിലെ ഹിറ്റ്‌ലര്‍ എന്നും അദ്ദേഹം അറിയപ്പെട്ടു. ഇസ്രായേലി തടവുകാരെ മോചിപ്പിക്കാനുള്ള ഓപ്പറേഷന്‍ എന്റബെ വിജയം കണ്ടതോടെ അമീന്‍ അടിപതറുന്നതും ലോകം കണ്ടു . ഇന്നും ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരികളിൽ ആദ്യ പേര് ഈദി അമീന്റേതാണ്

Tags: idi amin
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം! ‘ബിയർ ഹഗ്ഗർ’മാരെ ആവശ്യമുണ്ട്

Next Post

ബിജെപിയെ പിന്തുണയ്‌ക്കാന്‍ ഒരു മടിയുമില്ല; നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തലശ്ശേരി ബിഷപ്പ്

More News from this section

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

പരിഹാസം അതിരു കടന്നതോടെ സഹപാഠികൾ തമ്മിൽ അടിപിടിയായി: തമിഴ്നാട്ടിൽ വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പൊലിഞ്ഞത് ഒമ്പതാം ക്ലാസുകാരന്റെ ജീവൻ‌

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

ഐപിഎൽ കളിക്കാൻ പറ്റാത്തതിൽ പാക് താരങ്ങൾ വിഷമിക്കേണ്ട; സൂപ്പർ പവറാണെന്നുള്ള അഹങ്കാരമാണ് ഇന്ത്യക്ക്: ഇമ്രാൻ ഖാൻ

തന്റെ മുത്തച്ഛൻ കിം ഇൽ-സങ്ങിന്റെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടി : ആറ് മാസം ഗർഭിണിയെ പരസ്യമായി വധശിക്ഷയ്‌ക്കിരയാക്കി കിം ജോങ് ഉൻ

തന്റെ മുത്തച്ഛൻ കിം ഇൽ-സങ്ങിന്റെ ചിത്രത്തിനു നേരെ വിരൽ ചൂണ്ടി : ആറ് മാസം ഗർഭിണിയെ പരസ്യമായി വധശിക്ഷയ്‌ക്കിരയാക്കി കിം ജോങ് ഉൻ

Load More

Latest News

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies