കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകു; നിലപാടിൽ ഉറച്ചുനിൽക്കുന്നു; വീഴ്ചയുണ്ടായിട്ടില്ല: സിസാ തോമസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകു; നിലപാടിൽ ഉറച്ചുനിൽക്കുന്നു; വീഴ്ചയുണ്ടായിട്ടില്ല: സിസാ തോമസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 10:10 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഈ ആഴ്ച തന്നെ മറുപടി നൽകുമെന്ന് സിസാ തോമസ് പറഞ്ഞു. നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും സിസാ തോമസ് കൂട്ടിച്ചേർത്തു. ഈ മാസം 24 വരെ നോട്ടിസ് കാലവധി ഉണ്ടെങ്കിലും 23ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കേസ് പരിഗണിക്കുന്നതിനാലാണ് സിസ മറുപടി നൽകുന്നത്. ട്രൈബ്യൂണലിൽ താൻ ഉന്നയിച്ച അതേ വാദം തന്നെയാകും സിസ കാരണം കാണിക്കൽ നോട്ടീസിനും മറുപടിയായി നൽകുന്നത്.

താൻ ചുമതലയേറ്റത് ചാൻസിലർ നൽകിയ ഉത്തരവിൻ പ്രകാരമാണ്. ഗവർണർ ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അയച്ചിരുന്നു. വകുപ്പ് മന്ത്രിയെയും സെക്രട്ടറിയെയും നേരിട്ടെത്തി വിവരം ധരിപ്പിക്കാൻ ശ്രമിച്ചെന്നും സിസാ തോമസ് വ്യക്തമാക്കും. വിശദീകരണം ലഭിച്ച ശേഷം അച്ചടക്കനടപടി സ്വീകരിക്കാനായിരുന്നു സർക്കാർ നീക്കം. എന്നാൽ തുടർനടപടികൾ മരവിപ്പിച്ച ട്രൈബ്യൂണൽ വിധി സർക്കാർ നീക്കത്തിന് തിരിച്ചടിയായി.

23നാണ് അടുത്ത ഹിയറിങ്ങ്. ഇതിൽ സ്വീകരിക്കേണ്ട സർക്കാർ നയം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സിൻഡിക്കേറ്റിന് ഔദ്യോഗികമായി കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് ഗവർണറുടെ തീരുമാനം. വൈസ് ചാൻസിലർ സിൻഡിക്കേറ്റിൽ നോട്ടീസ് അവതരിപ്പിച്ച് അംഗങ്ങളിൽ നിന്നും വിശദീകരണം തേടണം. ശേഷം തീരുമാനം വീണ്ടും നിയമപരമായി ഗവർണർ മരവിപ്പിച്ചേക്കും.

Tags: Sisa Thomas
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies