മുംബൈ : പുരാതന ഇന്ത്യൻ വേദഗ്രന്ഥമായ സാമവേദത്തെക്കുറിച്ചുള്ള പുസ്തകം പുറത്തിറക്കി പ്രശസ്ത എഴുത്തുകാരനും നിര്‍മ്മാതാവുമായ ഇഖ്ബാല്‍ ദുറാനി. വെള്ളിയാഴ്ചയാണ് ബുക്ക് പുറത്തിറക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ സംസ്കൃത ഗ്രന്ഥമായ സാമവേദം ഹിന്ദിയിലും ഉറുദുവിലുമായി പരിഭാഷ ചെയ്യുകയായിരുന്നു. ഇഷ്ഖ് കാ തറാന ആന്തം ഓഫ് ലവ് എന്ന പേരിലാണ് പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്.
ആറ് വര്‍ഷത്തോളം ജോലി പോലും ഉപേക്ഷിച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത് . സാമവേദം പരിഭാഷ ചെയ്യുന് കാലത്ത് തനിക്ക് മറ്റ് ജോലികളൊന്നുമില്ലായിരുന്നു, മറ്റ് വരുമാന മാര്‍ഗമൊന്നുമില്ലായിരുന്നു. എന്നിട്ടും അതിജീവിക്കാന്‍ സാധിച്ചു . കുടുംബത്തെ മുബൈയില്‍ തന്നെ താമസിപ്പിച്ചു. ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു. ഈ സമയം കൊണ്ട് കോടികള്‍ സമ്പാദിക്കാമായിരുന്നു അതെല്ലാം വേണ്ടെന്ന് വച്ചാണ് പരിഭാഷ തയ്യാറാക്കിയതെന്നും ഇഖ്ബാല്‍ പറഞ്ഞു .
വെള്ളിയാഴ്ച നടന്ന പരിപാടിയില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതാണ് പരിഭാഷ പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് താന്‍ അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തിയാക്കിയിരിക്കുകയാണെന്നും ഇഖ്ബാല്‍ ദുറാനി പറഞ്ഞു. ശരിയും തെറ്റും എന്താണെന്ന് അറിയാന്‍ മദ്രസകളില്‍ സാമവേദം പഠിപ്പിക്കണമെന്നും ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.
ഇഖ്ബാല്‍ ദുറാനി ഹം തും ദുശ്മന്‍ ദുശ്മന്‍, ഗാന്ധി സേ പഹലേ ദഗാന്ധി, ദൂകാന്‍, മിട്ടി, ബേത്താജ് ബാദ്ഷാ, ഖുദ്ദാര്‍, പര്ദേസി, ദാത്രിപുത്ര, നവ്യ സഹേര്‍ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Comments