തട്ടുകടയിലെ ‘വൈബ്്’ ആഘോഷമാക്കുന്നവരാണ് ഇന്നത്തെ ഒരു വലിയ വിഭാഗം ജനതയും. പ്രായഭേദമന്യേ തട്ടുകടയിലെ ആഹാരം ആസ്വദിക്കുന്നവരാണ് മലയാളികൾ. തട്ടുകടയിലെ ആഹാരങ്ങളിൽ ഏറെ പ്രധാനവു പ്രിയമേറിയതും ദോശയാണ്. തട്ടുദോശയോടുള്ള പ്രേമം എക്കാലവും കൂടിയിട്ടെ ഉള്ളൂ.. എന്നാൽ എല്ലായ്‌പ്പോഴും തട്ടുകടയിൽ പോയി ദോശ കഴിക്കാമെന്ന്് വിചാരിച്ചാൽ നടക്കില്ലാത്ത കാര്യമാണ്.
എന്നാൽ ഇതിന് പരിഹാരമുണ്ട്. നല്ല് ചൂടേറിയ, സ്വാദിഷ്ടമായ ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഇതുപോലെ ഒന്ന് ചെയ്ത് നോക്കിയാൽ മതിയാകും. രുചികരമായ തട്ടുദോശയ്‌ക്ക് ആവശ്യമായ ചേരുവകൾ
പച്ചരി- രണ്ട് കപ്പ്
ഉഴുന്ന്- അര കപ്പ്
ഉലുവ- ഒരു ടീസ്പൂൺ
വെള്ള അവൽ- ഒരു കപ്പ്
ഉപ്പ്
പച്ചരിയും ഉഴുന്നും രണ്ട് കഴുകി, രണ്ട് മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്ത് വെയ്‌ക്കണം. അരി അരയ്‌ക്കുന്നതിന് തൊട്ടുമുമ്പായി അവൽ കുറച്ച് വെള്ളം ഒഴിച്ച് വെയ്‌ക്കണം. ആദ്യം ഉഴുന്നാണ് അരയ്‌ക്കേണ്ടത്. ആവശ്യത്തിന് ഉപ്പും ചേർത്ത് ഉഴുന്നിന് മുകളിൽ വെള്ളം നിൽക്കുന്ന വിധത്തിൽ മിക്‌സിയിലിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ബൗളിലേക്ക് മാറ്റുക. തുടർന്ന് ഇതേ രീതിയിൽ അരിയും അരച്ചെടുക്കുക. ഉലുവ, അവൽ എന്നിവ ചേർത്ത് ്‌രി വീണ്ടും അരച്ചെടുക്കുക. ഇവ മിക്‌സ് ചെയ്ത് എടുക്കുക .
എട്ട് മുതൽ പത്ത്് മണിക്കൂർ നേരം പുളിക്കാനായി വെയ്‌ക്കുക. തുടർന്ന് ചൂടായ ദേശക്കല്ലിൽ എണ്ണ ഒഴിച്ച് ഈ ദോശമാവ് ഒഴിച്ചുകൊടുത്ത് ചുട്ടെടുക്കുക. തുടർന്ന് അൽപം നെയ്യോ, എണ്ണയോ തടവി കൊടുക്കുക. സ്വാദിഷ്ടമായ തട്ടുദോശ റെഡി.
Comments