മനസിൽ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും അതിനായി ഗത്യന്തരമില്ലാതെ പ്രയത്‌നിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം സ്വപ്‌നങ്ങൽ യാഥാർത്ഥ്യമാക്കുകയെന്നത് ഏറെ കഠിനമേറിയ കാര്യമായിരിക്കും. എന്നാൽ തീവ്രമായി ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ തിരികെ നമ്മളെയും ആഗ്രഹിക്കുമെന്ന് പറയും പോലെ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച ചെറുപ്പക്കാരനാണ് മുഹമ്മദ് സെയ്ദുൾ ഹഖ്.
"When my executive told me that a customer has come to our showroom to buy a scooter with coins worth around Rs 90,000, I was delighted, because I had seen such news on TV. I wish him that, he would buy a four-wheeler in future," said the owner of the two-wheeler showroom pic.twitter.com/V9IeQSiBh1
— ANI (@ANI) March 22, 2023
അസമിലെ ബോറഗാവോണിൽ കട നടത്തുന്ന ചെറുപ്പക്കാരനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. യുവാവിന്റെ ഏറെ നാളത്തെ സ്വപ്‌നമായിരുന്നു സ്വന്തമായൊരു സ്‌കൂട്ടറെന്നത്. എന്നാൽ അതിനുള്ള പണം കയ്യിലില്ലെന്നത് യുവാവിനെ ഏറെ അലട്ടിയിരുന്നു. എന്നാൽ ഇതിന് പരിഹാരം കണ്ടെത്തിയത് നാണയത്തുട്ടുകളിലൂടെയായിരുന്നു. തന്റെ കൈവശം ലഭിക്കുന്ന നാണയങ്ങൾ കൂട്ടിവെച്ച് സ്വപ്‌നം സഫലമാക്കാനുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടത്. ഇങ്ങനെ ആറ് വർഷത്തോളം തനിക്ക് ലഭിച്ച നാണയത്തുട്ടുകൾ കുന്നുകൂടി വൻ ശേഖരമായി. തുടർന്ന് ഇത് ചാക്കിലാക്കി തോളിൽ ചുമന്ന് സ്‌കൂട്ടർ ഷോറൂമിലെത്തി. 90,000 രൂപയുടെ നാണയങ്ങളാണ് യുവാവ് ആഗ്രഹസാഫല്യത്തിനായി ശേഖരിച്ചത്.
#WATCH | Assam: Md Saidul Hoque, a resident of the Sipajhar area in Darrang district purchased a scooter with a sack full of coins he saved. pic.twitter.com/ePU69SHYZO
— ANI (@ANI) March 22, 2023
തുടർന്ന് ആഗ്രഹം സഫലീകരിച്ച് സ്വന്തമായി വാങ്ങിയ സ്‌കൂട്ടറുമായാണ് യുവാവ് വീട്ടിലേക്ക് മടങ്ങിയത്. വാഹന വിൽപന കേന്ദ്രത്തിലെ ജീവനക്കാർ മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്. ഏറെ സന്തോഷമുണ്ടെന്നും തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും സെയ്ദുൾ ഹഖ് പറഞ്ഞു. യുവാവ് നാണയങ്ങളുമായി കടയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാവിയിൽ നാലുചക്രവാഹനം തന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷോപ്പുടമ പറഞ്ഞു.
Comments