ലക്നൗ: ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തിൽ തുളസിപൂരിലെ മാ പതേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്ഷേത്രത്തിലെ ഭക്തജനങ്ങൾക്ക് സന്തോഷവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ആശംസയും അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച യോഗി വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രവും ബാബ കാലഭൈരവ് ക്ഷേത്രത്തിലും ദർശനം നടത്തി. ഞായറാഴ്ച രാമജന്മഭൂമിയിലും ഹനുമാൻഗർഹി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
അതേസമയം, ചൈത്ര നവരാത്രി ആഘോഷം സംസ്ഥാനത്തുടനീളം നാരീ ശക്തി ഉത്സവമായി ആഘോഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഓരോ ജില്ലയിലും ദേവീ ആരാധന പരിപാടികൾ സംഘടിപ്പിക്കും. ഈ പരിപാടികളിൽ സ്ത്രീകളേയും പെൺകുട്ടികളേയും പ്രത്യേകം പങ്കെടുപ്പിക്കും. നാരീ ശക്തി ഉത്സവത്തിനായി എല്ലാ ജില്ലാ മജിസ്ട്രേറ്റുകൾക്കും സാംസ്കാരിക വകുപ്പ് 1,00,000 രൂപ അനുവദിച്ചു.
Comments