ഗൂഗിൾ സേവനങ്ങൾ ലഭ്യമാകാതെ ഉപഭോക്താക്കൾ. ആഗോളതലത്തിൽ പണിമുടക്കിയതായാണ് റിപ്പോർട്ട്. നിരവധി ഉപഭോക്താക്കൾക്ക് ജി-മെയിൽ, യൂട്യൂബ്, ഡ്രൈവ് എന്നീ സേവനങ്ങൾക്കാണ് തകരാർ അനുഭവപ്പെട്ടിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങൾ തകരാറിലാവുന്നത്.
വ്യത്യസ്ത രീതിയിലാണ് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. 80 ശതമാനം ആളുകൾക്ക് സർവർ തകരാറുകൾ അനുഭവപ്പെട്ടപ്പോൾ 10 ശതമാനം പേർക്ക് ലോഗിൻ ചെയ്യാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ചിലർക്ക് ഇ-മെയിലും ലഭിക്കാതെ വന്നതായി റിപ്പോർട്ടുകളുണ്ട്. ഗൂഗിൾ വർക്ക്സ്പേസ്, ഗൂഗിൾ ഡോക്സ് എന്നിവയും നിലവിൽ ലഭ്യമാകുന്നില്ല.
യൂസർമാർ ട്വിറ്ററിൽ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ആഗോള തലത്തിൽ പ്രശ്നം നേരിടുന്നതായി വ്യക്തമാകുന്നത്. ജിമെയിൽ കാണിക്കുന്ന ചില പ്രശ്നങ്ങളുടെ സ്ക്രീൻ ഷോട്ടുകളും ഉപയോക്താക്കൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ പ്രശ്നത്തിന് പിന്നിലെ കാരണമെന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ചിലയിടങ്ങളിൽ സേവനങ്ങൾ ലഭ്യമാകുന്നതായും റിപ്പോർട്ടുകളുണ്ട്.
Comments