കൊച്ചി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി തെറ്റായിപ്പോയെന്ന് എ എ റഹീം എം പി .
രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം അഴിമതിക്കാർക്കെതിരെയായിരുന്നു.എന്നിട്ടും മാനനഷ്ടക്കേസിൽ രണ്ടുവർഷം ശിക്ഷിച്ചു പാർലമെന്റ് അംഗത്വം അസാധാരണമായ വേഗതയിൽ റദ്ദാക്കിയിരിക്കുന്നു . ജനാധിപത്യ വിരുദ്ധമായ ഈ നടപടിയിൽ പ്രതിഷേധിക്കുന്നു. രാജ്യമാകെ ശബ്ദമുയർത്തണം. ജനാധിപത്യവും ഭരണഘടനയും അപകടത്തിലാണ് – ഇത്തരത്തിലാണ് റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒപ്പം മോദി സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന വാദവും റഹീം ഉയർത്തുന്നുണ്ട് . അതേസമയം ഇക്കാര്യങ്ങളിൽ കനൽ ഒരു തരി മാത്രമായ സിപിഎമ്മിന് എന്തുകാര്യമെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.
Comments