ബെംഗളൂരു : പർപ്പിൾ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിൽ 13.71 കിലോമീറ്റർ ദൈർഘ്യമുള്ള വൈറ്റ് ഫീൽഡ് മുതൽ കൃഷ്ണരാജപുരം വരെയുള്ള മെട്രോ ലൈനിന്റെ ഉദ്ഘാടനമാണ് നടന്നത്. വൈറ്റ് ഫീൽഡ് മെട്രോ സ്റ്റേഷനിൽ വച്ചായിരുന്നു ചടങ്ങ്. 4,250 കോടി രൂപ മുടക്കലാണ് മെട്രോ ലൈൻ പദ്ധതി നടപ്പിലാക്കിയത്.
ആറ് കോച്ചുകൾ ഉള്ള അഞ്ച് ട്രെയിനുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുക. കൂടാതെ, നഗരത്തിലെ ഗതാഗത കുരുക്ക് ഗണ്യമായി കുറയ്ക്കാനും സാധിക്കും. മെട്രോ ലൈൻ പദ്ധതി നടപ്പാക്കിയത്തോടെ ഈ റൂട്ടിലെ യാത്രാസമയം 40 ശതമാനമായി കുറയ്ക്കാൻ കഴിയും. നഗരത്തിലെ ടെക്നോളജി പാർക്കുകൾ,മാളുകൾ, ആശുപത്രികൾ, ഫോർച്യൂൺ കമ്പിനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പർപ്പിൾ മെട്രോ പ്രയോജനകരമാകും.
Comments