ശ്രീനഗർ: ജമ്മുകശ്മിരിൽ ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗുമായും വിശ്വസ്തൻ പപൽപ്രീതുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്.
ജമ്മുകാശ്മീരിലെ ആർഎസ് പുരയിലെ താമസക്കാരായ അമരിക് സിംഗും ഭാര്യ പരംജിത് കൗറുമാണ് ആറസ്റ്റിലായത്. ഭീകരൻ അമൃത്പാൽ സിംഗിനെ ഒളിവിൽ കഴിയാൻ ഇരുവരും സഹായിച്ചിട്ടുണ്ടെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. ജമ്മുകാശ്മിർ പോലീസ് ദമ്പതികളെ പഞ്ചാബ് പോലീസിന് കൈമാറി.
അതേസമയം, അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് കടന്നതായും സൂചനകളുണ്ട്.
പഞ്ചാബിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഹരിയാനയിലേക്കും തുടർന്ന് ഉത്തരാഖണ്ഡിലേക്കും കടക്കാനുള്ള സാധ്യതയുള്ളതിനാൽ പോലീസ് തിരച്ചിൽ തുടർരുകയാണ്.
Comments