രാമനവമി: ഡൽഹിയിലെ ഛത്തർപൂർ, കൽക്കാജി ക്ഷേത്രങ്ങൾ ഭക്തിസാന്ദ്രം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമനവമി: ഡൽഹിയിലെ ഛത്തർപൂർ, കൽക്കാജി ക്ഷേത്രങ്ങൾ ഭക്തിസാന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 11:51 am IST
Ram Navami

Ram Navami

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രാമനവമിയോട് അനുബന്ധിച്ച് ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ​ദർശനം നടത്തി ഭക്തർ. ഡൽഹി ഛത്തർപൂരിലെ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ രാമനവമി ​ദിനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ശ്രീരാമന്റെ ജനനത്തോടനുബന്ധിച്ച് എല്ലാ വർഷവും ചൈത്ര നവരാത്രിയുടെ അവസാന ദിവസമാണ് രാമനവമി രാജ്യമൊട്ടാകെ ആഘോഷിക്കുന്നത്. ഈ ശുഭദിനത്തിൽ, ദുർഗ്ഗാദേവിയുടെ ഒമ്പത് രൂപങ്ങളുടെ വേഷം ധരിക്കുന്ന പെൺകുട്ടികൾക്ക് സമ്മാനങ്ങളും പ്രസാദവും സമർപ്പിക്കുന്നത് ഇവിടത്തെ ചടങ്ങാണ്. ക്ഷേത്രത്തിൽ പുലർച്ചെ നടക്കുന്ന ആരതിയിൽ പങ്കെടുക്കാനും പ്രാര്ഥനക്കുമായി അർധരാത്രിയോടെ നിരവധി ഭക്തജനങ്ങളാണ് എത്തിയത്.
അതേസമയം കാളി ദേവിയുടെ പ്രതിഷ്ഠയുള്ള കൽക്കാജി മന്ദിറിലും ഭക്തർ ഒഴുകിയെത്തി. കൽക്കാജി ക്ഷേത്രത്തിലെ രാമനവമി ക്രമീകരണങ്ങളും ഒരുക്കങ്ങളും ഭക്തി സാന്ദ്രമാക്കി. ഡൽഹിയിലെ കൽക്കാജിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത് തന്നെ. ഡൽഹിയിലെ പ്രമുഖ ഹിന്ദു ക്ഷേത്രങ്ങളിൽ ഒന്നാണ് കൽക്കാജി മന്ദിർ. ദേവിയെ ദർശിക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഈ ദിവസം എത്തുന്നത്.

ഈ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ”രാമനവമിയുടെ ഐശ്വര്യപൂർണമായ ദിനത്തിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ആശംസകൾ. ത്യാഗത്തിലും തപസ്സിലും സംയമനത്തിലും നിശ്ചയദാർഢ്യത്തിലും അധിഷ്ഠിതമായ മര്യാദ പുരുഷോത്തമൻ ശ്രീരാമചന്ദ്രന്റെ ജീവിതം എല്ലാ കാലഘട്ടത്തിലും മാനവികതയുടെ പ്രചോദനമായി നിലനിൽക്കും”- എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

”നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമുക്ക് മര്യാദ പുരുഷോത്തമനായ ശ്രീരാമന്റെ ആദർശങ്ങൾ ഉൾക്കൊള്ളാം അതിലൂടെ ഇന്ത്യയെ മഹത്തായ രാഷ്‌ട്രമാക്കാൻ സ്വയം സമർപ്പിക്കാം” എന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ട്വീറ്റ് ചെയ്തു.

 

Tags: Delhidevoteesramanavamiram navami
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies