ന്യൂഡൽഹി: ഒരു കുടുംബത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല ഇന്ത്യൻ സ്വതന്ത്ര്യ സമരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടുകൂടി ഇതിന് മാറ്റമുണ്ടായത്. സർദാർ വല്ലഭായ് പട്ടേലിന്റെ മഹത്വം ലോകത്തെ അറിയിക്കാൻ മോദി സർക്കാരിന് സാധിച്ചെന്നും അമിത് ഷാ പറഞ്ഞു. ബാബ രാംദേവിന്റെ ആശ്രമത്തിലെ രണ്ടാമത് സന്യാസി ദീക്ഷ മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും നാൾ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഒരു കുടുംബത്തിൽ മാത്രമായി ഒതുങ്ങിയിരുന്നെന്ന് അമിത് ഷാ വിമർശിച്ചു. സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകളെ പ്രധാനമന്ത്രി ഉയർത്തികാട്ടിയതോടെ ഇതിന് മാറ്റം സംഭവിച്ചെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി രാഷ്‌ട്രത്തിന്റെ പ്രതീകങ്ങളെ പുനരുജ്ജീവിപ്പിച്ചെന്നും കാശി-വിശ്വനാഥ ക്ഷേത്രം, അയോദ്ധ്യ രാമക്ഷേത്രം എന്നീ വിശ്വാസ കേന്ദ്രങ്ങൾ പുനർനിർമ്മിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. രാജ്യത്ത് നിന്നും അധിനിവേശ ശക്തികൾ കടത്തികൊണ്ടു പോയ സ്വത്തുക്കൾ വീണ്ടെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര തലത്തിൽ യോഗയ്‌ക്ക് അർഹമായ സ്ഥാനം ലഭിക്കാൻ സർക്കാറിന്റെ ഇടപെടലുകൾക്ക് സാധിച്ചെന്നും അമിത് ഷാ യോഗത്തിൽ പറഞ്ഞു.
Comments