റോഡിലെ കുഴികൾ അടക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി യുകെ സ്വദേശി മാർക്ക് മോറേൽ. ന്യൂഡിൽസ് പാകം ചെയ്ത് കൊണ്ടാണ് മാർക്ക് റോഡിലെ കുഴിയടച്ചിരിക്കുന്നത്. റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനാണ് കുഴികളിൽ ന്യൂഡിൽസ് പാകം ചെയ്തതെന്ന് മാർക്ക് മോറേൽ പറഞ്ഞു.
തകർന്നു കിടക്കുന്ന റോഡുകൾ പുനർനിർമ്മിക്കാനും നടപടിയെടുക്കാനുമാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മിസ്റ്റർ പോത്തോൾ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ വേറിട്ട ആശയം ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ന്യൂഡിൽ കമ്പനിയുമായി ചേർന്നാണ് പ്രതിഷേധം നടത്തിയതെന്നും പത്ത് വർഷത്തോളമായി പ്രതിഷേധവുമായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുകെയിൽ ഉടനീളമുള്ള കുഴി ഗുരതര പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് താറാവുകൾ, ജന്മദിന കേക്കുകൾ എന്നിവയിട്ട് പ്രതിഷേധിച്ചിരുന്നു. എന്നാൽ അന്നൊന്നും ലഭിക്കാത്ത ശ്രദ്ധയാണ് ന്യൂഡിൽസ് പ്രതിഷേധത്തിന് ലഭിച്ചത്.
Comments