വത്തിക്കാൻ സിറ്റി: ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ശനിയാഴ്ച ആശുപത്രി വിടുമെന്ന് വത്തിക്കാൻ അറിയിച്ചു. പരിശോധനകൾക്ക് ശേഷം ഇന്ന് തന്നെ ജെമെല്ലി ആശുപത്രി വിടും. ഡിസ്ചാർജ് ചെയ്തതിനുശേഷം അദ്ദേഹം സാന്താ മാർത്തയിലെ വസതിയിലേക്ക് മടങ്ങുമെന്ന് വത്തിക്കാൻ അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ ഈസ്റ്ററിന് മുന്നോടിയായിട്ടുള്ള പ്രാർത്ഥനകളിലും പങ്കെടുക്കും. എന്നാൽ മാർപാപ്പ ഈസ്റ്റർ സന്ദേശം നൽകാനുള്ള സാധ്യത കുറവാണെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഓശാന ഞായർ തിരുക്കർമ്മങ്ങളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യമില്ലെങ്കിൽ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രിയായിരിക്കും ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുക.
ബുധനാഴ്ച വിശ്വാസകളെ അഭിസംബോധന ചെയ്തശേഷം മടങ്ങുമ്പോഴാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments