വരാൻ പോകുന്ന ഗുരുചണ്ഡാല യോഗത്തിന്റെ ഫലങ്ങൾ പ്രകടമാകാൻ തുടങ്ങും, പലർക്കും നിസാരമായി തോന്നുന്ന കാര്യങ്ങളിൽ പോലും തടസ്സം വന്നേക്കാം, ആചാരങ്ങളെ ചോദ്യം ചെയ്യുന്ന സ്ഥിതി വിശേഷം തുടരും. തിരുമാന്ധാംകുന്നു ഭഗവതിയുടെ മുൻപിൽ നടന്നത് പോലെയുള്ള പല നാടകങ്ങളും കേരളത്തിൽ പല സ്ഥലത്തും ആവർത്തിക്കുമെങ്കിലും ധർമത്തിന്റെ ഉയർത്തെഴുൽപ്പ് ബാക്കി എല്ലാത്തിനെയും നിഷ്പ്രഭമാകും.
രാഷ്ട്രീയത്തിൽ കേട്ടുകേൾവി ഇല്ലാത്ത പുതിയ കാര്യങ്ങൾ അരങ്ങേറും. ചില ചെറിയ വിധികൾ കൊണ്ട് ചിലർക്ക് ശ്വാസം വീണു എങ്കിലും അന്തിമ വിധിയിൽ അവരുടെ ശ്വാസം നിലക്കും. വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടാകും. പ്രകൃതിയിൽ പല മാറ്റങ്ങളും രൂപപ്പെടും. പല ഇടത്തും ജലക്ഷാമം രൂക്ഷമാകും. തീക്കാറ്റും ചുഴലി ക്കാറ്റും രൂപപ്പെടാം. പല സ്ഥലത്തും ഇനിയും തീ പടരാം.
തിരുവനതപുരം കരിക്കകം പൊങ്കാല, മുപ്പത്തി മുക്കോടി ദേവന്മാരും അണിനിരക്കുന്ന ആറാട്ടുപ്പുഴ പൂരം, നെന്മാറവേല, ആര്യൻകാവ് പൂരം, ലോകനാർകാവ് പൂരം, ശബരിമല ആറാട്ട് – പൈങ്കുനി ഉത്രം, ഹനുമത് ജയന്തി, പെസഹ വ്യാഴം, ദുഃഖ വെള്ളി ഒക്കെ തുടങ്ങിയവ വരുന്ന ആഴ്ചയിൽ ആണ്.
മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി മുതലായ നക്ഷത്രത്തിൽ ജനിച്ചവർ പക്കപിറന്നാൾ ദിവസം നോക്കി ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ദോഷങ്ങൾ കുറയ്ക്കും.
ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റ ക്കുറച്ചിൽ ഉണ്ടാകാം:
അശ്വതി: മാനസീക ബുദ്ധിമുട്ടുകൾ കൂടും, സഞ്ചാര ശീലം, അന്യ ദേശ വാസം-ജോലി എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, യാത്ര ദുരിതം, പല തരത്തിലുള്ള രോഗങ്ങൾ, വാഹനം മൂലം ദോഷാനുഭവങ്ങൾ-അപകടങ്ങൾ , പരാശ്രയം, എന്നിവക്കു സാധ്യത.
ഭരണി: ശത്രു നാശം, വ്യവഹാര വിജയം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ, വിവാഹ സമയം അനുകൂലം, കുടുംബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ഭക്ഷണ സുഖം, സ്ത്രീ സുഖം, ധനനേട്ടം, തൊഴിൽ വിജയം എന്നിവക്ക് സാധ്യത.
കാർത്തിക: കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ജലഭയം, ഭാര്യഭത്തൃ സന്താനഹാനി, മനോരോഗങ്ങൾ, ഭക്ഷ്യ വിഷബാധ, എന്നാൽ ചിലർക്ക് തൊഴിൽ വിജയവും രോഗശാന്തിയും പ്രതീക്ഷികാം. കുടുംബവുമായി യാത്ര ചെയുമ്പോൾ അപകടം ഉണ്ടാകാതെ സൂക്ഷിക്കുക.
രോഹിണി: കുടുബത്തിൽ അഭിവൃദ്ധി, തൊഴിൽ വിജയം, ശത്രുഹാനി, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, സാമ്പത്തീക ഉന്നതി, ഭാഗ്യാനുഭവങ്ങൾ എന്നിവ വരുന്ന കാലമാണ്.
മകയിര്യം: ഉന്നത സ്ഥാനലബ്ധി, ശത്രുഹാനി, സഞ്ചാര ശീലം, ധന ലാഭം, ശയന സുഖം, ആടയാഭരണലബ്ധി, മനഃസന്തോഷം, സ്ത്രീകളുമായി അടുത്തു ഇടപെഴകാൻ അവസരം, ധൈര്യം, ചിന്താശേഷി, ധനനേട്ടം, വാഹന ഭാഗ്യം എന്നിവ ഫലത്തിൽ വരാം .
തിരുവാതിര: മനോരോഗങ്ങൾ, സഞ്ചാരശീലം, സംശയരോഗങ്ങൾ, ഉറക്കക്കുറവ്, യാത്രാദുരിതം, വാതരോഗം, ഉദര സംബന്ധമായി അസുഖങ്ങൾ കൂടുന്ന സമയം ആണ്. എന്നാൽ ചിലർക്ക് ഈശ്വരാനുഗ്രഹം, ഭക്ഷണ സുഖം എന്നിവ ഫലത്തിൽ വരാം.
പുണർതം: തൊഴിൽ വിജയം ഉണ്ടാവും എന്നാൽ വരവിൽ കവിഞ്ഞ ചെലവ് അനുഭവത്തിൽ വരിക, ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, സ്ത്രീ സുഖം, ചിലർക്ക് കാര്യതടസ്സം, തസ്കരഭയം എന്നിവ ഫലത്തിൽ വരാം.
പൂയം: കാര്യതടസ്സം, രോഗാദി ദുരിതങ്ങൾ, ഭാര്യാഭർത്തൃ-സന്താനങ്ങളുമായി കലഹം, അപമാനം, നേത്ര രോഗങ്ങൾ, എന്നാൽ ചിലർക്ക് പക്വത, ചിന്താശേഷി, ശയന സുഖം എന്നിവ ഫലത്തിൽ വരാം.
ആയില്യം: ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, ആഗ്രഹ സിദ്ധി, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ സാധ്യത, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, അപ്രതീക്ഷിതമായി ഉന്നതരായ ജനങ്ങളുമായി കണ്ടുമുട്ടാൻ അവസരം എന്നിവ ഫലത്തിൽ വരാം.
മകം: രോഗാദിദുരിതങ്ങൾക്ക് ഹാനി- അതായത് രോഗങ്ങൾ മാറും, ആരോഗ്യ വർദ്ധനവ്, സത് സുഹൃത്തുക്കൾ ഉണ്ടാവുക, നല്ല കാര്യങ്ങൾ ചെയ്യുവാൻ അവസരം/ സാഹചര്യം, നല്ല പേര് കേൾക്കുവാനും യോഗമുണ്ടാവും. സ്ഥാനപ്രാപ്തി, സമ്മാനങ്ങൾ ലഭിക്കുവാനും ആഭരണ ലാഭവും ചിലർക്ക് ഫലത്തിൽ വരാം.
പൂരം: ശത്രുഹാനി, തൊഴിൽ ക്ലേശങ്ങൾ, ധനനഷ്ട്ടം, അപമാനം, ഈശ്വര വിശ്വാസം വർദ്ധിക്കുക, കാര്യപ്രാപ്തി, വാഹന ഭാഗ്യം, ആരോഗ്യ വർദ്ധനവ്, അസാമാന്യ ധൈര്യം, ശയന സുഖം എന്നിവ ഫലത്തിൽ വരാം.
ഉത്രം: ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അന്യസ്ത്രീ ബന്ധം, ദുഃഖ൦, ശരീര സുഖഹാനി, രോഗാദി ദുരിതങ്ങൾ അലട്ടുക, വരവിൽ കവിഞ്ഞ ചെലവ്, അമിതാഡംബരപ്രിയത്വം എന്നിവക്ക് സാധ്യത.
അത്തം: ഭൂമി നാശം, മാതാവിന് ക്ലേശകരമായ അവസ്ഥ, ഉന്നത പദവി, വിദേശയാത്ര- വാസം- ജോലി, തൊഴിൽ വിജയം, എന്നാൽ ചിലർക്ക് രോഗാദി ദുരിതങ്ങൾ, മാനഹാനി, ശത്രുഭയം, പ്രവർത്തനമാന്ദ്യത എന്നിവ അനുഭവപ്പെടാം.
ചിത്തിര: പിതാവിന് ക്ലേശകരമായ സമയം, ഉഷ്ണരോഗങ്ങൾ, വരവിൽ കവിഞ്ഞ ചെലവ്, കാര്യതടസ്സം, സമൂഹത്തിന് ഇവരോട് താത്പര്യമില്ലാത്തവസ്ഥയും ഇവരെ അപവാദം പറയുന്ന അവസ്ഥയും, മാനഹാനി, ധനനഷ്ട്ടം എന്നിവ ഫലത്തിൽ വരാം.
ചോതി: കുടുംബ ഐശ്വര്യം, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ധനനേട്ടം, അലച്ചിൽ, തൊഴിൽ വിജയം, പ്രേമ പുരോഗതി, വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുകയും/ നടത്തിക്കൊടുക്കുകയും ചെയ്യെണ്ടി വരികയും ചിലർക്ക് ഫലത്തിൽ വരാം.
വിശാഖം: മംഗള കർമ്മങ്ങൾക്ക് തടസ്സം, കുടുംബത്തിൽ – കുടുംബാംഗങ്ങൾ തമ്മിൽ ചേർച്ചക്കുറവ്, സന്താനങ്ങൾ മൂലം ക്ലേശാനുഭവം, ആയുധപീഡ, ദാരിദ്ര്യ ദുഃഖ൦, ഭാര്യാവിരഹം, രോഗങ്ങൾ എന്നിവക്ക് സാധ്യത.
അനിഴം: മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയം, ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, സർക്കാർ സംബന്ധമായ ജോലി ലഭിക്കുക, ബിസിനെസ്സിൽ പുരോഗതി, എന്നിവ ഫലത്തിൽ വരാം.
തൃക്കേട്ട: വിദ്യാ പുരോഗതി, വിദ്യാഭ്യാസ കാര്യങ്ങൾക്ക് വിദേശ യാത്ര-വാസം, വായനാശീലം കൂടുക, തൊഴിൽ വിജയം, ധനഭാഗ്യ യോഗം, ഭാര്യാ ഭർതൃ ഐക്യം, പ്രശസ്തി, ജീവിതസൗഭാഗ്യങ്ങൾ വർദ്ധിക്കുക എന്നിവ ഫലത്തിൽ വരാം.
മൂലം: സന്താന ക്ലേശം, മരണ ഭയം, അന്യ ജനങ്ങളിൽ നിന്നും തിക്താനുഭവങ്ങൾ, അന്യസ്ത്രീ ബന്ധം, പുത്രദുഃഖ൦, അലസത, ധന നാശം, അരുതാത്ത പ്രവർത്തികൾ ചെയ്യുക എന്നിവ ഫലത്തിൽ വരാം.
പൂരാടം: ശത്രുഭയം, കേസു -വഴക്കുകൾ, ജയിൽ ശിക്ഷയും ചിലർക്ക് ഫലത്തിൽ വരാം. മനസിന് ഭയം ഉണ്ടാക്കുന്ന അനുഭവങ്ങൾ, കാര്യതടസ്സം, ആമാശയ സംബന്ധമായ രോഗങ്ങൾ, ദേശാന്തര ഗമനം എന്നിവ ഫലത്തിൽ വരാം.
ഉത്രാടം: നേത്ര രോഗം, കീർത്തി, ഭക്ഷണ സുഖക്കുറവ്, അന്യസ്ത്രീ താല്പര്യം, ധനഹാനി, ഭാര്യാസുഖക്കുറവ്, മനഃശാന്തി കുറവ്, മിത്രങ്ങൾ ശത്രുക്കളായി മാറുക എന്നിവ ഫലത്തിൽ വരാം.
തിരുവോണം: ശരീരശോഷണം, പല പല രോഗങ്ങൾ അലട്ടുക, ശത്രുക്കളിൽ നിന്നും ദോഷഫലങ്ങൾ, വിഷഭയം, വ്യപഹാര പരാജയം, എവിടെയും തടസ്സങ്ങൾ, ജലഭയം, കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ വിയോഗം എന്നിവ അനുഭവത്തിൽ വരാം.
അവിട്ടം: രോഗശാന്തി, ഭാഗ്യാനുഭവങ്ങൾ, സാമ്പത്തീക ഉന്നതി, തൊഴിൽ വിജയം, ശത്രുഹാനി, ചെയ്യുന്ന പ്രവർത്തികൾ ലാഭത്തിൽ ആയി തീരുക , കുടുംബ ബന്ധു ജനങ്ങളുമായി രമ്യതയിൽ കഴിയുക എന്നിവക്കു സാധ്യത.
ചതയം: ദേഹസുഖ കുറവ്, പുത്രക്ലേശം, സഹോദരന്മാർക്ക് കാലം മോശം, പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, സഞ്ചാര ക്ലേശം, അന്യദേശവാസം, സുഹൃത്തുക്കൾ മൂലം ദോഷങ്ങൾ സ്ഥാന നഷ്ട്ടം, മാനസീക തകരാറ് എന്നിവ ഫലത്തിൽ വരാം .
പൂരൂരുട്ടാതി : വാഹനം മൂലം ഗുണാനുഭവങ്ങൾ, എവിടെയും മാന്യത, സ്ത്രീകൾ മൂലം ചിലർക്ക് അപവാദം കേൾക്കേണ്ടി വരിക, പ്രേമ കാര്യങ്ങളിൽ തീരുമാനം ആകുക, സർവ്വകാര്യ വിജയം എന്നിവ ഫലത്തിൽ വരാം.
ഉത്തൃട്ടാതി : രക്ത സംബന്ധമായ രോഗങ്ങൾ അലട്ടുക, തൊഴിൽ ഇടങ്ങളിൽ അഭിപ്രായ വ്യത്യാസം, പിതൃ തുല്യവർ ആയവർക്ക് രോഗദുരിതം, ജ്വരരോഗങ്ങൾ, വൃണങ്ങൾ എന്നിവ ഫലത്തിൽ വരാം.
രേവതി : സത് സന്താന ഭാഗ്യം, വരവിൽ കവിഞ്ഞ ചെലവ്, വ്യവഹാര വിജയം, ശത്രുഹാനി, സ്ഥാനമാനങ്ങൾ ലഭിക്കുക, സത് സുഹൃത്തുക്കൾ ഉണ്ടാവുക, അവർ മൂലം ഗുണാനുഭവങ്ങൾ, എവിടെയും വിജയം എന്നിവ ഫലം . എന്നാൽ ചിലർക്ക് കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനു സാധ്യത
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 April 02 to April 08
Comments