ലക്നൗ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ കൃഷിനാശത്തിൽ കർഷകന് പിന്തുണയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർക്കാർ. കൃഷിനാശത്തെ വിലയിരുത്താനായി യുപി സർക്കാർ യോഗം ചേർന്നു. കൃഷിനശിച്ച കർഷകർക്ക് നഷ്ട പരിഹാരം നൽകാനും മുഖ്യമന്ത്രി ദുരിതാശ്വാസ കമ്മീഷ്ണർക്ക് നിർദ്ദേശം നൽകി.
സംഭവത്തിൽ അധികൃതർ കൃഷിനാശത്തിന്റെ കണക്കെടുപ്പ് നടത്തി. മഴക്കെടുതിയിൽ നശിച്ച ഗോതമ്പ് വിളകൾ വാങ്ങുന്നതിന് ചട്ടങ്ങളിൽ ഇളവ് വരുത്തും. നാശത്തിന് സാധ്യതയുള്ള വിളകൾ കുറഞ്ഞ താങ്ങുവിലയ്ക്ക് സർക്കാർ സംഭരിക്കും. മഴ ഗോതമ്പ് കൃഷിയെ മാത്രമല്ല, പയറുവർഗ്ഗങ്ങളെയും ബാധിച്ചേക്കുമെന്നും നിരീക്ഷകർ വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർഷകർക്ക് കലാവസ്ഥാ മുന്നറിയിപ്പുകൾ നേരത്തെ നൽകാനും അദ്ദേഹം നിർദ്ദേശം നൽകി. മാദ്ധ്യമങ്ങൾ, പ്രാദേശിക ഭരണകൂടം തുടങ്ങിയവയിലൂടെ വിദൂര ഗ്രാമങ്ങളിൽ 24-48 മണിക്കൂർ കാലാവസ്ഥാ അറിയിപ്പ് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു.
പ്രകൃതിക്ഷോഭത്തിലോ മനുഷ്യ- വന്യജീവി സംഘർഷം മൂലമോ ആളപായമോ പരിക്കോ സംഭവിച്ചാൽ ഇരയുടെ കുടുംബത്തെ ഉടൻ ബന്ധപ്പെടുമെന്നും. ധനസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments