വിശ്വാസികളും തീർത്ഥാടകരും കാത്തിരുന്ന പൂണ്യക്ഷേത്രയാത്രയ്‌ക്ക് ഒരുങ്ങി ഐആർസിടിസി. ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷല്‍ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിലാണ് യാത്ര. അഞ്ച് ജ്യോതിർലിംഗ ക്ഷേത്രത്തിലേക്കാണ് യാത്ര പോകുന്നത്.
പുരി, കാശി, അയോദ്ധ്യ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളെ ഉൾക്കൊള്ളുന്ന ‘പുണ്യ ക്ഷേത്രയാത്ര’ മെയ് 13 മുതൽ 21 വരെയാണ് സംഘടിപ്പിക്കുക. പെൻഡുർത്തി, വിജയനഗരം റെയിൽവേ സ്റ്റേഷനുകൾ ബോർഡിംഗ്, ഡീബോർഡിംഗ് സ്റ്റേഷനുകളാണെന്ന് ഐആർസിടിസി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ശ്രീ ജഗന്നാഥ ക്ഷേത്രം, പുരിയിലെ സൂര്യക്ഷേത്രം (കൊണാർക്ക്), പിണ്ഡ പ്രധാനം, ഗയയിലെ വിഷ്ണു പാദം ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, വിശാലാക്ഷി ക്ഷേത്രം, എന്നിവിടങ്ങളിൽ പര്യടനം നടത്തുമെന്ന് ഐആർസിടിസി സൗത്ത് സെൻട്രൽ സോൺ ഏരിയ ഓഫീസർ ബി. ചന്ദ്രമോഹൻ പറഞ്ഞു. വാരണാസിയിലെ അന്നപൂർണ ദേവി ക്ഷേത്രം, രാമജന്മഭൂമി, അയോദ്ധ്യയയിലെ ഹനുമാൻ ഗർഹി ക്ഷേത്രം, ത്രിവേണി സംഘം, ഹനുമാൻ മന്ദിർ, പ്രയാഗ്‌രാജിലെ ശങ്കർ വിമാന മണ്ഡപം.
താൽപ്പര്യമുള്ള യാത്രക്കാർക്ക് അവരുടെ യാത്രാ ക്ലാസ് – സ്ലീപ്പർ, എസി, എന്നിവ തിരഞ്ഞെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. യാത്രയിലുടനീളം IRCTC ടൂർ മാനേജർമാർ വിനോദസഞ്ചാരികളുടെ ഒപ്പമുണ്ടാകും. ടിക്കറ്റ് നിരക്കുകൾക്കും മറ്റ് വിശദാംശങ്ങൾക്കും താൽപ്പര്യമുള്ളവർ 8287932318, 8287932281 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് നമ്പർ 1 ന് സമീപമുള്ള IRCTC ഓഫീസുമായി ബന്ധപ്പെടാം.
















Comments