ന്യൂഡൽഹി: ദുരന്തങ്ങളോടുള്ള സംയോജിത പ്രതികരണത്തിന്റെ ആവശ്യകതയെകുറിച്ച് അടിവരയിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബന്ധിതമായ ലോകത്ത് ഒരു പ്രദേശത്തെ ദുരന്തത്തിന്റെ അനന്തരഫലം മറ്റ് ഇടങ്ങളിലേക്കും വ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023-ലെ അന്താരാഷ്ട്ര റസിലിയൻസ് ഡിസാസ്റ്റർ സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ ചുരുക്കം ചില വർഷങ്ങൾക്കുള്ളിൽ തന്നെ ഡിസാസ്റ്റർ റസിലിയൻസ് ഇൻഫ്രാസ്ട്രക്ചർ സഖ്യത്തിൽ 40-ഓളം രാജ്യങ്ങൾ അംഗങ്ങളായി. വലുതും ചെറുതുമായ രാജ്യങ്ങൾ ആഗോളമായി ഒത്തുചേരാനുള്ള വേദിയായി സമ്മേളനം മാറിയിരിക്കുന്നു. അടിസ്ഥാന സൗകര്യം നേട്ടങ്ങൾ മാത്രമല്ല അതിജീവനത്തിനുള്ള മാർഗ്ഗം കൂടിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതാകാണം, പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ. കൂടാതെ അടിസ്ഥാനസൗകര്യത്തെ കുറിച്ച് സമഗ്രമായ കാഴ്ച്ചപ്പാട് നിലനിർത്തുകയും വേണം. ഗതാഗത അടിസ്ഥാന സൗകര്യം പോലെ പ്രധാന്യമുള്ളതാണ് സാമൂഹിക അടിസ്ഥാന സൗകര്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമീപ കാലങ്ങളിലുണ്ടായ ദുരന്തങ്ങൾ ലോകം നേരിടുന്ന വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. തുർക്കിയിലേയും സിറിയയിലെയും സമകാലീക ദുരന്തങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Comments