മലയാളികളുടെ പ്രിയ ഗായികയാണ് സിതാര കൃഷ്്ണകുമാർ. നിരവധി പാട്ടുകളാണ്് സിതാര ആരാധകർക്ക് നൽകിയിട്ടുള്ളത്. എന്നാൽ ഗായിക പങ്കുവെച്ച് കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഗായകൻ വിധു പ്രതാപിന്റെ ഭാര്യ ദീപതിയ്‌ക്ക് പിറന്നാൾ മംഗളങ്ങൾ നേർന്ന് കുറിച്ച വാക്കുകളാണ് പ്രചരിക്കുന്നത്. ദീപ്തിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സിതാര കുറിച്ച വാക്കുകളാണ് ഇന്റർനെറ്റിൽ പരക്കുന്നത്. തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് ദീപ്തിയെന്ന് വിവരിക്കാൻ കഴിയുന്നില്ലെന്നാണ് സിതാര പറയുന്നത്. തങ്ങളുടെ ഭർത്താക്കന്മാർ സമമതിച്ചാൽ താൻ ദീപ്തിയെ വിവാഹം കഴിക്കുമെന്നും സിതാര കുറിപ്പിൽ പറയുന്നു.
ദീപ്ത്, നിന്റെ സൗഹൃദം മറ്റെല്ലാവരുടേതും പോലെയല്ല എനിക്ക്. നിന്നോടുള്ള എന്റെ സ്‌നേഹം പതിയെ ഒഴുകുകയാണ്. ഇപ്പോൾ നീ എനിക്ക് ഏറ്റവും വിശ്വാസമുള്ള സുഹൃത്തുക്കളിലൊരാളാണ്. നിനക്ക് എന്നെക്കുറച്ച് എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. ഞാൻ അതേക്കുറിച്ചോർത്ത് ദുഃഖിക്കുന്നില്ല. നീ എന്നും എനിക്ക് പ്രിയപ്പെട്ടവളായി തുടരും. കാരണം, നീ അത്രയും മികച്ച സുഹൃത്താണ്. നിനക്ക് എപ്പോഴും നല്ലത് മാത്രം വരട്ടെ.
ഒരു പെൺ സുഹൃത്തെന്ന നിലയിൽ നീ എത്രത്തോളം പ്രധാനപ്പെട്ടതണെന്ന് വിവരിക്കാൻ വാക്കുകളില്ല. നിന്നെപ്പോലെ പരിശുദ്ധ മനസ്സുള്ള മനുഷ്യർ ഈ ലോകത്തെ മികച്ച ഇടമാക്കി മാറ്റുന്നു. ഈ സജീഷും വിധു പ്രതാപും സമ്മതിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ കുറഞ്ഞത് മൂന്ന് തവണ വിവാഹം ചെയ്‌തേനേ ദീപ്തി മോളെ.. പോരുന്നോ എന്റെ കൂടെ!- എന്നാണ് സിതാര കുറിച്ചത്.
സിതാരയുെട പോസ്റ്റിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ഒരുപാട് പേരാണ് നർത്തി കൂടിയായ ദീപ്തിയ്‌ക്ക് പിറന്നാളാശംസകൾ നേരുന്നത്.
Comments