ഇസ്ലാമാബാദ്: തോഷഖാന കേസുമായി ബന്ധപ്പെട്ട് കോടതിയിൽ എത്തിയ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീഡിയോ വൈറലാകുന്നു. ബുള്ളറ്റ് പ്രൂഫ് ബക്കറ്റ് തലയിൽ ധരിച്ചാണ് ഇമ്രാൻ ഖാൻ കോടതിയിലെത്തിയത്. ലാഹോറിലെ കോടതിയിലേക്കാണ് പ്രത്യേക ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവർ ധരിപ്പിച്ച് ഇമ്രാനെ എത്തിച്ചത്. തോഷഖാന കേസിൽ ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ പോലീസും ഇമ്രാൻ ഖാന്റെ അനുയായികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ കോടതിയിലെത്തിയത്.
ഫെബ്രുവരി 28-ന് സെഷൻസ് കോടതിയിൽ ഹാജരാവണമെന്നാണ് ഇമ്രാൻ ഖാന് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, മറ്റ് കോടതികളിൽ ഹാജരാകേണ്ടതിനാൽ ഇത് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചു. കോടതിയിൽ ഹാജരാകാനുള്ള ഉത്തരവ് പലതവണ ഇമ്രാൻ ഖാൻ ലംഘിക്കുകയയും ചെയ്തു. ഇതോടെ, ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പുറപ്പെടുവിച്ചു.
عمران خان سخت سیکیورٹی میں انسداد دہشتگردی عدالت پیش ہوئے۔ pic.twitter.com/ZKetvQBQUe
— PTI (@PTIofficial) April 4, 2023
കോടതി ഉത്തരവ് വന്നതോടെ ലാഹോറിലെ ഇമ്രാന്റെ വസതിയിലേയ്ക്ക് പോലീസ് എത്തി. എന്നാൽ പിടിഐ പാർട്ടി പ്രവർത്തകർ പോലീസിനു നേരെ കല്ലെറിയുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. അറസ്റ്റിനു വഴങ്ങിയാൽ കൊലപ്പെടുമെന്ന് ഭയമുണ്ടെന്നാണ് അന്ന് ഇമ്രാൻ ഖാൻ പറഞ്ഞിരുന്നത്.
Comments