പാലക്കാട് : മലമ്പുഴ ഡാമിനകത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. കവക്ക് സമീപം കോഴിമലയിലാണ് സംഭവം.ഏകദേശം 30 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. ജഡത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുള്ളതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഡാമിൽ മാടുമേക്കാൻ പോയ പെൺകുട്ടികളാണ് പന്നൽചെടികൾക്കിടയിൽ ആനയുടെ ജഡം കാണുന്നത്. ദുർഗന്ധം വമിക്കുന്ന ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തിലധികമാണ് പഴക്കമുള്ളത്.
വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധനയിലാണ് ആനയക്ക് 30 വയസ് പ്രായമുണ്ടെന്ന് കണ്ടെത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ മൂലം ചരിഞ്ഞതാവാം എന്നാണ് വനം വകുപ്പിൻരെ പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിൽ മാത്രമെ മരണകാരണം വ്യക്തമാകൂ. അതേസമയം പ്രദേശത്ത് 24-ൽ അധികം ആനകളാണ് ജനവാസമേഖലകളിലേക്ക് എത്തുന്നതെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
Comments