ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുഷ്പയെത്തി. ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂൾ’. സുകുമാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ഒരു അനൗൺസ്മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ് മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പ എവിടെയാണെന്ന് അന്വേഷിക്കുന്ന വിഡിയോ ആണ് പുറത്ത് വന്നത്. ആരാധകർക്കായുള്ള വീഡിയോയിൽ ഒന്നാം ഭാഗം പറഞ്ഞു നിർത്തിയ കഥയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ചാപ്പറ്റർ 2-വിന്റെ വീഡിയോ. എത്തിയിരിക്കുന്നത്. മൂന്ന് മിനിട്ടുള്ള വീഡിയോയിൽ അവസാനമാണ് പുഷ്പ പ്രത്യക്ഷപ്പെടുന്നത്.
ഐ.പി.എസ് ഉദ്യോഗസ്ഥൻ ബൻവാർ സിങ് ഷെഖാവത്ത് ആയി ഫഹദ് രണ്ടാം ഭാഗത്തിലും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു പുഷ്പ. 2024 മാർച്ചിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദനക്കടത്തുകാരൻ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം.
Comments