ഡൽഹി: കോൺഗ്രസ് വിട്ടവരെ അദാനിയുമായി ബന്ധപ്പെടുത്തികൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്ററിനെതിരെ തുറന്നടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അഴിമതിയൂടെ സ്വന്തമാക്കിയ പണം എവിടെ കൊണ്ടാണ് പൂഴ്‌ത്തി വെച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാതിരുന്നത് മര്യാദ ഒന്നുകൊണ്ട് മാത്രമാണെന്നും കോൺഗ്രസ് നടത്തിയ അഴിമതികൾ ഏതുവിധേനയും പുറത്ത് കൊണ്ടുവരുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. രാഹുലിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് അസം മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ബോഫോഴ്‌സ്, നാഷണൽ ഹെറാൾഡ് അഴിമതികളിൽ നിന്നുള്ള പണം നിങ്ങൾ എവിടെയാണ് മറച്ചുവെച്ചതെന്ന് ഒരിക്കലും ഞങ്ങൾ ചോദിരുന്നില്ല. അത് മര്യാദ കൊണ്ട് മാത്രമാണ്. ഇന്ത്യൻ നീതി പീഠത്തിന്റെ മുന്നിൽ നിന്നും ഒരുപാട് തവണ ഒട്ടാവിയോ ക്വത്‌റോച്ചിയെ രക്ഷപ്പെടുത്താൻ നിങ്ങൾ സഹായിച്ചു. എന്തായാലും നമ്മൾ ഇനി കോടതിയിൽ കണ്ടുമുട്ടും’- എന്നാണ് രാഹുൽ ഗാന്ധിക്കുള്ള മറുപടിയായി ഹിമന്ത ബിശ്വ ശർമ്മ ട്വിറ്ററിൽ കുറിച്ചത്.
It was our decency to have never asked you, on where have you concealed the proceeds of crime from the Bofors and National Herald Scams.
And how you allowed Ottavio
Quattrocchi to escape the clutches of Indian justice multiple times .
Any way we will meet in the Court of Law https://t.co/a9RGErUN1A— Himanta Biswa Sarma (@himantabiswa) April 8, 2023
ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, ഹിമന്ത ബിശ്വ ശർമ്മ, കിരൺകുമാർ റെഡ്ഡി, അനിൽ ആന്റണി എന്നിവരെയാണ് ട്വിറ്ററിലൂടെ അദാനിയുമായി രാഹുൽ ബന്ധപ്പെടുത്തിയത്. ഇതിനിതെരിരെ അനിൽ ആന്റണിയും രംഗത്തു വന്നിരുന്നു. തങ്ങളെ പോലുള്ളവർ കോൺഗ്രസ് വിട്ടത് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയാത്തതു കൊണ്ടാണെന്നും രാഹുൽ ഗാന്ധിയുടെ ഭാഷ ഒരു ദേശീയ നേതാവിന് യോജിച്ചതല്ലെന്നുമാണ് അനിൽ കെ ആന്റണി പ്രതികരിച്ചത്.
Comments