എറണാകുളം: കൊച്ചിയിൽ എടിഎം തകർത്ത് മോഷണം നടത്താൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ജാദുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മോഷണ ശ്രമം നടന്നത്. പനമ്പിള്ളി നഗറിലെ എസ്ബിഐ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ഇയാൾ തകർക്കാൻ ശ്രമിച്ചത്.
മരക്കഷ്ണം ഉപയോഗിച്ചാണ് ജാദു എടിഎം തകർക്കാൻ ശ്രമം നടത്തിയത്. പൊളിക്കാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ ഹോം ഗാർഡ് ഇത് കാണുകയും ഇയാളെ തടഞ്ഞ് വെയ്ക്കുകയുമായിരുന്നു.
ഹോംഗാർഡ് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് മാനസിക തകരാറുണ്ടോയെന്ന് സംശയിക്കുന്നതുമായും പോലീസ് വ്യക്തമാക്കി.
Comments