എറണാകുളം: വീ-ലീഡ് ( വിവേകാനന്ദ ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ) ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വേനൽക്കാല നിവാസി ശിബിരം സംഘടിപ്പിക്കുന്നു. എറണാകുളം പിറവത്ത് റെസിഡൻഷ്യൻ പ്രോഗ്രാമായാണ് ശിബിരം സംഘടിപ്പിക്കുന്നത്. ഈ മാസം 26 തിയതി മുതൽ 30 തിയതി വരെയാണ് ക്യാമ്പ് നടക്കുക. 13-നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ശിബിരത്തിൽ പങ്കെടുക്കാം.
പ്രശസ്തരായ ആദ്ധ്യാത്മിക ആചാര്യന്മാരും വിദ്യാഭ്യാസ വിചക്ഷണരുമാണ് ക്യാമ്പിന് നേതൃത്വം നൽകുക. കുട്ടികൾക്ക് ജീവിതവീക്ഷണവും ആത്മവിശ്വാസവും ദൗത്യബോധവും നല്കുകയാണ് ശിബിരം ലക്ഷ്യമാക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 15-ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.
G -Pay Number : 9539439787
Pay Rs.7500/- and fill up the G- form
contact no: 9496739107
Registration Link
Comments