ഒരു മനുഷ്യസ്ത്രീയാണ് അമ്മയാണ് ; എന്റെ 'മകളെയെടുത്ത് കവിളില്‍ ചുംബിച്ചു, കൊടുത്ത പണം കുറവാണെന്ന് പറഞ്ഞ് നോട്ടുകള്‍ വലിച്ചെറിഞ്ഞു'; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പ്രീതി സിന്‍റ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരു മനുഷ്യസ്ത്രീയാണ് അമ്മയാണ് ; എന്റെ ‘മകളെയെടുത്ത് കവിളില്‍ ചുംബിച്ചു, കൊടുത്ത പണം കുറവാണെന്ന് പറഞ്ഞ് നോട്ടുകള്‍ വലിച്ചെറിഞ്ഞു’; തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പ്രീതി സിന്‍റ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2023, 04:19 pm IST
preity-zinta

preity-zinta

Facebook
Twitter
WhatsAppTelegram

 

ബോളിവുഡിന്റെ ഇഷ്ട്ടനായികയാണ് പ്രീതി സിന്‍റ. സിനിമകളില്‍ സജീവമല്ലെങ്കില്‍ സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരുമായി വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. തന്റെ വ്യക്തിപരമായ വിശേഷങ്ങളും മറ്റുമെല്ലാം പ്രീതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഈ ആഴ്‌ച്ചയില്‍ സംഭവിച്ച രണ്ട് ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് പ്രീതി.

ഈ ആഴ്‌ച്ചയില്‍ സംഭവിച്ച ഈ രണ്ട് കാര്യങ്ങളും തന്നെ ഭയപ്പെടുത്തിയെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്‌ക്കൊപ്പം കുറിച്ചു. ഭിന്നശേഷിക്കാരനായ ഒരാള്‍ പണത്തിന് വേണ്ടി കാറിന് പിന്നാലെ ചക്രക്കസേരയുള്ള സൈക്കിള്‍ ഉരുട്ടി വന്നതും അക്രമസ്വഭാവം കാണിക്കുകയും ചെയ്താണ് ഒരു സംഭവം, അപരിചിതയായ ഒരു സ്ത്രീ തന്റെ അനുവാദമില്ലാതെ മകള്‍ ജിയയെ ചുംബിച്ചതാണ് രണ്ടാമത്തെ പോസ്റ്റ്. ഇതിന്റെ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

#ViralVideos: વિકલાંગે રૂપિયા ફેંકતા ટ્રોલ થયેલી પ્રીતિએ અંતે આપ્યો જવાબ, હકીકત રજૂ કરી કહ્યું, હું પહેલાં માણસ, પછી માતા અને છેલ્લે સેલિબ્રિટી છું#PreityZinta #Bollywood #Vibesofindia

Video Courtesy: @viralbhayani77 pic.twitter.com/7QqaIvKUzH

— Vibes of India | ગુજરાતી (@VoI_Gujarati) April 9, 2023

ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ….

‘ഈ ആഴ്‌ചയിൽ നടന്ന രണ്ട് സംഭവങ്ങൾ എന്നെ അൽപ്പം ഭയപ്പെടുത്തി. ഒന്നാമത്തേത് എന്റെ മകൾ ജിയയെ സംബന്ധിച്ചതാണ്. ഒരു സ്ത്രീ അവളുടെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പറ്റില്ല എന്ന് ഞാന്‍ അവരോട് മര്യാദയോടെ പറഞ്ഞു. പെട്ടെന്ന് എന്റെ മകളെ വാരിയെടുത്തു കവിളില്‍ ഉമ്മവെച്ചു. ‘എന്തൊരു ക്യൂട്ട് ബേബി’ എന്ന് പറഞ്ഞ് ഓടിപ്പോയി. ഞാൻ ഒരു സെലിബ്രിറ്റി അല്ലായിരുന്നെങ്കില്‍ ഞാൻ അവരോട് ഇങ്ങനെയാവില്ല പെരുമാറുക. ഒരു സീൻ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തതിനാൽ ഞാൻ ക്ഷമിച്ചു.

രണ്ടാമത്തെ സംഭവം ഈ വീഡിയോ കണ്ടാല്‍തന്നെ നിങ്ങള്‍ക്ക് മനസിലാകും. എന്റെ ഫ്‌ളൈറ്റിന്റെ സമയം ആയതിനാല്‍ വേഗത്തില്‍ വിമാനത്താവളത്തില്‍ എത്തണമായിരുന്നു. അങ്ങനെ കാറിലേയ്‌ക്ക് കയറിയ എന്നെ ഭിന്നശേഷിക്കരാനായ ഒരു വ്യക്തി പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. വർഷങ്ങളായി അയാള്‍ എന്നെ പണത്തിനായി ശല്യം ചെയ്യുന്നുണ്ട്. എനിക്ക് കഴിയുമ്പോഴേല്ലാം ഞാൻ പണം അയാള്‍ക്ക് നൽകിയിട്ടുണ്ട്. ഇന്ന് പണം ചോദിച്ചപ്പോള്‍ എന്റെ കൈയില്‍ ഇല്ലായിരുന്നു. ഒരു ക്രെഡിറ്റ് കാർഡ് മാത്രമേ ഉള്ളൂ എന്ന് അയാളോട് പറഞ്ഞു.

https://www.instagram.com/p/CqxOdlAoHdP/?img_index=1

എന്നോടൊപ്പമുള്ള സ്ത്രീ അവളുടെ പേഴ്സിൽ നിന്ന് കുറച്ച് പണം അയാള്‍ക്ക് നല്‍കുകയും ചെയ്തു. പണം കുറവാണെന്ന് പറഞ്ഞ് അയാൾ അവളുടെ നേരെ നോട്ടുകള്‍ വലിച്ചെറിഞ്ഞു. ശേഷം അയാള്‍ എന്റെ കാറിന് പിന്നാലെ വേഗത്തില്‍ വന്നു. അയാള്‍ കുറച്ച് നേരം ഞങ്ങളെ പിന്തുടരുകയും ചെയ്തു.

അവിടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ഈ സംഭവം തമാശയായാണ് കണ്ടത്. ഞങ്ങളെ സഹായിക്കുന്നതിന് പകരം അവർ പൊട്ടിച്ചിരിക്കുകയും ആ രംഗം ഷൂട്ട് ചെയ്യുകയുമായിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്നും കാറിനെ പിന്തുടരുതെന്നും അയാളോട് ആരും പറഞ്ഞില്ല. ഞങ്ങളെ ശല്യപ്പെടുത്തരുതെന്ന് ആരും അയാളോട് പറഞ്ഞില്ല. എന്തെങ്കിലും ഒരു അപകടം നടന്നിരുന്നെങ്കിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തുമായിരുന്നു. ഞാൻ ഒരു സെലിബ്രിറ്റി ആയത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബോളിവുഡിനെ കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഞാൻ ആദ്യം ഒരു മനുഷ്യസ്ത്രീയാണെന്നും പിന്നെ അമ്മയാണെന്നും പിന്നെ ഒരു സെലിബ്രിറ്റിയാണെന്നും ആളുകൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഈ രാജ്യത്തെ മറ്റാരെയും പോലെ എനിക്കും തുല്യ അവകാശമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും സെലിബ്രിറ്റികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക. എന്റെ കുട്ടികള്‍ ഒരു പാക്കേജ് ഡീലിന്റേയും ഭാഗമല്ല. അതിനാൽ ദയവായി എന്റെ കുട്ടികളെ വെറുതെ വിടൂ. ഫോട്ടോയെടുക്കാനോ അവരെ സ്പർശിക്കാനോ, വീഡിയോക്കോ വേണ്ടി വരരുത്. അവര്‍ ചെറിയ കുട്ടികളാണ്.

ഞങ്ങളോട് ഫോട്ടോക്കും വീഡിയോക്കും ബൈറ്റിനും വേണ്ടി പിന്നാലെ വരുന്ന ഫോട്ടോഗ്രാഫര്‍മാരും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ മനുഷ്യത്വത്തോടെ പെരുമാറാന്‍ ശ്രമിക്കുക. എപ്പോഴും ഇത്തരം കാര്യങ്ങള്‍ ചിരിക്കാനുള്ള തമാശ മാത്രമായിരിക്കില്ല’- പ്രീതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

Tags: preity zinta
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies