ചാനൽ പരിപാടിക്കിടെ മോഹൻലാൽ ശ്രീനിവാസന്റെ കവിളിൽ ഉമ്മ കൊടുക്കുന്നതിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു എങ്ങും ചർച്ച. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘മോഹൻലാലിനെ എന്തുകൊണ്ടാണ് കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നതെന്ന് അന്നാണ് മനസിലായത്.’- എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.
മോഹൻലാലിനെ ശ്രീനിവാസൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. മോഹൻലാലുമായി അത്ര നല്ല ബന്ധത്തിൽ അല്ലെന്നും അദ്ദേഹത്തിന്റെ കാപട്യം നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കും മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.
മോഹൻലാൽ അച്ഛന് ഉമ്മ കൊടുത്തതിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘സുചിയാന്റി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ശ്രീനി വന്നത് എനിക്ക് ഭയങ്കര സന്തോഷമായെന്ന് ആന്റിയുടെ അടുത്ത് ലാലങ്കിൾ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. എനിക്കെന്താ ചെയ്യേണ്ടതെന്നറിയില്ല, പെട്ടെന്ന് ഒരുമ്മകൊടുത്തെന്നൊക്കെ ലാലങ്കിൾ പറഞ്ഞൂന്ന് പറഞ്ഞു. ഇതൊക്കെ കേട്ടിട്ടാണ് ഞാൻ വീട്ടിൽ വരുന്നത്.അച്ഛന് എന്താ തോന്നിയതെന്ന് ചോദിച്ചു. കുറേനാളുകൾക്ക് ശേഷം ഇത്രയും വർഷം ജോലിചെയ്തിരുന്നവരുടെയടുത്ത് പോയപ്പോൾ ഭയങ്കര സന്തോഷം തോന്നിയെന്ന് പറഞ്ഞു.അവിടെ എല്ലാവരും അച്ഛനെ നന്നായി കെയർ ചെയ്തു.’- എന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്.
Comments