വിനീത് ശ്രീനിവാസനെയും ബേസിൽ ജോസഫിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘പൂക്കാലം’. ചിത്രം തീയറ്ററുകളിൽ ആറാടുകയാണ്. ‘ആനന്ദം’ എന്ന സൂപ്പർഹിറ്റിന് ശേഷം ഗണേഷ് രാജ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷകപ്രീതിയാണ് നേടുന്നത്. ‘പൂക്കാലം’ എന്ന സിനിമയിൽ ‘രവി’യായി വിനീത് ശ്രീനിവാസനും ‘ജിക്കുമോനാ’യി ബേസിൽ ജോസഫും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രക്ഷകർ പറയുന്നത്. രണ്ട് പേരും ഒന്നിക്കുന്ന രംഗങ്ങളിലെല്ലാം തീയേറ്ററുകളിൽ കൂട്ടച്ചിരിയാണ്.
സഹപാഠികളായിരുന്ന രണ്ടുപേർ വർഷങ്ങൾക്ക് ശേഷം നേരിൽ കാണുകയാണ്. പക്ഷേ ആ കൂടിക്കാഴ്ച വലിയൊരു യുദ്ധത്തിലേക്കാണ് ഇരുവരേയും എത്തിച്ചത്. രസകരമായ ഒട്ടേറെ കഥാപാത്രങ്ങളേയും അവരുടെ അഭിനയമുഹൂർത്തങ്ങളേയും ചേർത്തുവെച്ചതാണ് ഗണേഷ് രാജിന്റെ ‘പൂക്കാലം’. വൻ ഹിറ്റാകും ചിത്രമെന്നാണ് പ്രതീക്ഷ.
ഒരു ക്ലീൻ ഫാമിലി എൻറർടെയ്നർ എന്നാണ് കണ്ടവർക്ക് പറയാനുള്ളത്. ‘ഇട്ടൂപ്പായി’ വിജയരാഘവൻറേയും ‘കൊച്ചുത്രേസ്യാമ്മ’യായി കെപിഎസി ലീലയുടേയും ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈ ലൈറ്റ്. ചിത്രത്തിൽ അന്നു ആൻറണി, അരുൺ കുര്യൻ, സരസ ബാലുശ്ശേരി, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആൻറണി തുടങ്ങി വലിയൊരു താരനിരയുടെ പ്രകടനങ്ങളും ശ്രദ്ധേയമാണ്. ആനന്ദ് സി ചന്ദ്രന്റെ കളർഫുൾ സിനിമാറ്റോഗ്രാഫിയും സച്ചിൻ വാര്യരുടെ പാട്ടുകളും റോണക്സ് സേവ്യറുടെ മേക്കപ്പും ചിത്രത്തെ കൂടുതൽ ഭംഗിയുള്ളതാക്കിയിട്ടുമുണ്ട്.
Comments