കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഡിജിറ്റൽ ഇന്ത്യ പദ്ധതി. ഇന്ത്യയയെയും ഗ്രാമങ്ങളെയും ഡിജിറ്റൽ യുഗത്തിലേക്ക് നയിക്കുക, ശാക്തീകരിക്കുക, എല്ലാ അറിവുകളും വിരൽ തുമ്പിലെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ വ്യക്തികൾക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ പ്രയോജനം ലഭ്യമാക്കു,ആവശ്യത്തിനുസരിച്ച് സർക്കാർ സേവനങ്ങൾ, ഇലക്ട്രോണിക്‌സ് രീതിയിൽ ജനങ്ങളെ ശാക്തീകരിക്കാനാണ് ഈ പദ്ധതി.
എന്നാൽ കേന്ദ്ര പദ്ധതിയുടെ മറവിൽ ഡിജിറ്റൽ ഇന്ത്യയെ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായി ചിത്രീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഡിജിറ്റൽ ഉപകരണങ്ങളും ഇന്റർനെറ്റ് സൗകര്യങ്ങളും ഉപയോഗിക്കാൻ കേരളത്തിലെ ജനങ്ങളെ പ്രാപ്തരാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ഡിജിറ്റൽ സാക്ഷരത പ്രവർത്തനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സംബന്ധിച്ചാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചരിക്കുന്നത്. സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതി ‘ഇടത് സർക്കാരിന്റെ പദ്ധതി’ എന്ന തരത്തിലാണ് പോസ്റ്റിൽ പറയുന്നത്.
സർക്കാരിന്റെ രണ്ടാം വാർഷികദിനത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ പരിപാടിയുടെ ഭാഗമാണ് ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. ‘ഡിജിറ്റൽ സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിൽ നിന്നുള്ള സരസു. കേരളത്തിലെ വീട്ടമ്മമാരടക്കമുളള സാധാരണക്കാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ നടപ്പിലാക്കി വരുന്ന ‘ഡിജി കേരള’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണഭോക്താവാണ് സരസു. കൈയിൽ മൊബൈൽഫോണും ചെവിയിൽ ഇയർഫോണുമായി ഇരിക്കുന്ന വൃദ്ധയുടെ ചിത്രത്തോടൊപ്പം മുഖ്യമന്ത്രി ഫേസുബുക്കിൽ എഴുതിയ കുറിപ്പിന്റെ തുടക്കമാണിത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഡിജിറ്റൽ സാക്ഷരതാ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതീകമാണ് തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറയിൽ നിന്നുള്ള സരസു. കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള സാധാരണക്കാർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയും വിവിധ ഉപകരണങ്ങളും ഉപയോഗിക്കാനുള്ള പ്രാവീണ്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ നടപ്പിലാക്കി വരുന്ന ‘ഡിജി കേരള’ നൈപുണ്യ പരിശീലന പദ്ധതിയുടെ ഗുണഭോക്താവാണ് സരസു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായി ഡിജിറ്റൽ ഇന്ത്യ ആരംഭിച്ചപ്പോൾ കേട്ടപാതി, കേൾക്കാത്ത പാതി കളിയാക്കിയവരാണ് കമ്മ്യൂണിസ്റ്റ് സഖാക്കൾ. ഡിജിറ്റൽ ഇന്ത്യ കൊണ്ട് പട്ടിണി മാറുമോയെന്ന് ചോദിച്ചവർ വരെയുണ്ടായിരുന്നു. പദ്ധതി പൂർണ വിജയം കൈവരിച്ചപ്പോൾ ‘അടിച്ചുമാറ്റി’ സ്വന്തം പദ്ധതിയാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ട്രെയിനിൽ തീയിട്ട പ്രതിയെ രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ മഹാരാഷ്‌ട്ര പോലീസ് പിടിച്ചതിന് കേരള പോലീസിനെ അഭിനന്ദിച്ച മുഖ്യമന്ത്രിയിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്നാണ് ജനം പറയുന്നത്.
Comments