ലക്നൗ : ഉത്തർപ്രദേശിൽ ഇസ്ലാം യുവാവ് ശ്രീ പരമേശ്വരന് അഭിഷേകം നടത്തി സനാതനധർമ്മം സ്വീകരിച്ചു . ഹർദോയിയിലെ പസെനി ഗ്രാമത്തിൽ നിന്നുള്ള 25 കാരനായ റഹ്മലി അലിയാണ് റംസാൻ മാസത്തിൽ ഹിന്ദുമതം സ്വീകരിച്ചത് . ജോലി തേടി മൂന്ന് മാസങ്ങൾക്ക് മുൻപാണ് റഹ്മത്ത് അലി കാൺപൂരിൽ എത്തിയത് .കുട്ടിക്കാലം മുതൽ ഹിന്ദുമതം ഇഷ്ടപ്പെട്ട റഹ്മത്ത് അലി പതിവായി ബകർഗഞ്ചിലെ മാ ദുർഗ്ഗാ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ടായിരുന്നു .
രാംലീല കാണാനും ഗണേശോത്സവത്തിൽ പങ്കെടുക്കാനും വ്രതം എടുക്കാനും ഒക്കെ റഹ്മലി അലി എന്നും മുൻപന്തിയിലായിരുന്നു . . കാൺപൂരിൽ താമസിച്ചപ്പോഴും റഹ്മത്ത് ദർശനത്തിനായി അടുത്തുള്ള ക്ഷേത്രത്തിൽ എത്തുമായിരുന്നു .ഒരിക്കൽ ബജ്റംഗ്ദൾ പ്രവർത്തകനായ പങ്കജ് യാദവിനെ ദുർഗ്ഗാ ക്ഷേത്രത്തിൽ വച്ച് കണ്ടതായി റഹ്മത്ത് പറഞ്ഞു. തുടർന്ന് തനിക്ക് ഹിന്ദു ആകാനുള്ള ആഗ്രഹമുണ്ടെന്നും റഹ്മത്ത് പറഞ്ഞു .
തുടർന്നാണ് കാൺപൂരിലെ സൗത്ത് സിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രത്തിൽ വച്ച് ചടങ്ങുകൾ നടത്തി റഹ്മത്ത് സനാതനധർമ്മം സ്വീകരിച്ചത് . ഹൃത്വിക് എന്ന് പേരും സ്വീകരിച്ചു . ഹനുമാൻ പൂജകൾ നടത്തി , തല മുണ്ഡനം ചെയ്ത് മഹാദേവന് അഭിഷേകം നടത്തിയാണ് റഹ്മത്ത് അലി ഹിന്ദുമതത്തിലേക്ക് വന്നത് . തന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും ഹിന്ദുക്കളാണെന്നും , കുടുംബാംഗങ്ങൾ പിന്തുണയുമായി ഒപ്പമുണ്ടെന്നും റഹ്മത്ത് പറഞ്ഞു.
Comments