ഡെറാഡൂൺ: സ്‌കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്‌കൂളിൽ കുട്ടികൾക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചും വിദ്യാഭ്യാസം സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഡെറാഡൂണിലെ നേതാജി സുഭാഷ് ചന്ദ്രബോസ് റെസിഡൻഷ്യൽ സ്‌കൂളിലാണ് പരിപാടി നടന്നത്.
സർക്കാർ പ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപകരെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിന്റെ പ്രാധാന്യവും അദ്ദേഹം എടുത്ത് പറഞ്ഞു. വിദ്യഭ്യാസത്തിലും നൂതനമാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. പുത്തൻ കണ്ടുപിടുത്തങ്ങൾ വിദ്യാഭ്യാസത്തിന്റെ ആവശ്യമാണെന്നും പുസ്‌കങ്ങളിലുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കുട്ടികൾ പ്രാപ്തരാവണമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ധാമി കൂട്ടിച്ചേർത്തു.
‘നിങ്ങൾക്കെല്ലാവർക്കും ഞാൻ പ്രവേശനോത്സവം ആശംസിക്കുന്നു. ഈ അക്കാദമിക് വർഷം നിങ്ങളുടെ ജീവിതത്തിൽ വെളിച്ചവും സന്തോഷവും സമാധാനവും ഉണ്ടാകാൻ ഞാൻ ബാബ കേദാറിനോട് പ്രാർത്ഥിക്കുന്നു’വെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ട്വിറ്ററിൽ കുറിച്ചു.















